നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനെതിരെ ഉടൻ കുറ്റം ചുമത്തില്ല; ഹര്‍ജി തീര്‍പ്പാകും വരെ കുറ്റംചുമത്തരുതെന്ന ദിലീപിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു

101

നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ലെന്ന് ഹൈക്കോടതി. സുപ്രീം കോടതിയിലെ കേസില്‍ തീരുമാനമാകുന്നതുവരെ കുറ്റം ചുമത്തില്ല. കേസ് പരിഗണിക്കുന്നത് മെയ് ആദ്യവാരത്തിലേക്ക് മാറ്റി. നടി ആക്രമണത്തിനിരയായ കേസിലെ മുഖ്യതെളിവായ മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചിരുന്നു. മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോ എന്നതാണ് കോടതി പ്രധാനമായും പരിശോധിക്കുന്നത്. രേഖയാണെന്നും പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ദിലീപിന്റെ വാദം.