HomeNewsShortകനത്ത ചൂടിൽ നിന്നും കേരളത്തിന് ഉടനെയൊന്നും രക്ഷയുണ്ടാവില്ല; കാലാവസ്ഥാ വകുപ്പ് പറയുന്നതിങ്ങനെ:

കനത്ത ചൂടിൽ നിന്നും കേരളത്തിന് ഉടനെയൊന്നും രക്ഷയുണ്ടാവില്ല; കാലാവസ്ഥാ വകുപ്പ് പറയുന്നതിങ്ങനെ:

ജൂണ്‍വരെ കേരളത്തിന് കനത്ത ചൂടിൽ നിന്നും രക്ഷയുണ്ടാകില്ലെന്ന് സൂചന. രാജ്യത്താകെ ഏപ്രില്‍മുതല്‍ ജൂണ്‍വരെയുള്ള സീസണിലെ ശരാശരി ചൂടിന്റെ വര്‍ധനയെക്കുറിച്ച്‌ കാലാവസ്ഥാവകുപ്പ് ദീര്‍ഘകാല നിഗമനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂണ്‍ വരെ കേരളത്തിലെ ചൂട് ദീര്‍ഘകാല ശരാശരിയെക്കാള്‍ കൂടുതലായിരിക്കുമെന്നാണ് കാലാവസ്ഥാവകുപ്പ് വ്യക്തമാക്കുന്നത്. വരുംദിവസങ്ങളില്‍ കേരളത്തില്‍ രാവിലെ അനുഭവപ്പെടുന്ന കുറഞ്ഞ ചൂട് ശരാശരിയില്‍നിന്ന് അര ഡിഗ്രിമുതല്‍ ഒരു ഡിഗ്രിയോളം കൂടുതലായിരിക്കും.

ഉച്ചയ്ക്കുശേഷം രേഖപ്പെടുത്തുന്ന കൂടിയചൂട് അര ഡിഗ്രി കുറയാനും അര ഡിഗ്രിവരെ കൂടാനും സാധ്യതയുണ്ട്. പാലക്കാട്ടും ആലപ്പുഴയിലുമാണ് ഇപ്പോള്‍ ചൂട് കൂടുതല്‍ അനുഭവപ്പെടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments