HomeNewsLatest Newsആലപ്പുഴയില്‍ നിര്‍ണായക നീക്കം: വേമ്പനാട്ടുകായലിലെ മുഴുവന്‍ ബോട്ടുകളും പിടിച്ചെടുത്ത് രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാനൊരുങ്ങി സർക്കാർ

ആലപ്പുഴയില്‍ നിര്‍ണായക നീക്കം: വേമ്പനാട്ടുകായലിലെ മുഴുവന്‍ ബോട്ടുകളും പിടിച്ചെടുത്ത് രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാനൊരുങ്ങി സർക്കാർ

ആലപ്പുഴയില്‍ പ്രളയക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിര്‍ണായക നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍. വേമ്ബനാട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നിര്‍ദേശം. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് രക്ഷാ പ്രവര്‍ത്തനം ദ്രൂതഗതിയില്‍ നടത്തുന്നതിനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്.

പ്രളയക്കെടുതി തുടങ്ങി അ‍ഞ്ച് ദിവസം കഴിഞ്ഞിട്ടും ബോട്ടുകള്‍ വിട്ടുനല്‍കാത്ത ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ബോട്ട് ഓടിച്ച്‌ രക്ഷാപ്രവര്‍ത്തനത്തിന് എത്താത്ത ബോട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് പുറമേ പോര്‍ട്ട് ഓഫീസറോട് കളക്ടറേറ്റില്‍ അടിയന്തരമായി ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേമ്ബനാട്ടുകായലില്‍ ജലനിരപ്പ് ഉയരുന്നതോടെയാണ് ആലപ്പുഴ കേന്ദ്രീകരിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments