യുഎഇ പൊതുമാപ്പിന്റെ ആനുകൂല്യം പരമാവധിപേര്‍ക്ക് പ്രയോജനപ്പെടുത്താന്‍ ഇന്ത്യയും ഒരുങ്ങിത്തുടങ്ങി. ഇതിന്റെ ഭാഗമായി ഹെല്പ് ഡെസ്കുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററുകളും തുറന്നു. അബുദാബിയിലെ ഇന്ത്യന്‍ എംബസിയുടെയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും നേതൃത്വത്തിലാണ് ഔദ്യോഗികമായ ഹെല്പ് ഡെസ്കുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സാമ്ബത്തികപ്രയാസങ്ങളാലും മറ്റും താമസരേഖകള്‍ പുതുക്കുന്നതോ തൊഴില്‍രേഖകള്‍ നഷ്ടമായതോ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നേരിടുന്നവര്‍ ഉടന്‍ ഇത്തരം കേന്ദ്രങ്ങളിലെത്തി ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതരും പ്രവാസി സംഘടനാപ്രവര്‍ത്തകരും ബോധവത്കരണം നടത്തുന്നുണ്ട്. ആഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പ്.
യുഎഇ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ഇന്ത്യ ഒരുങ്ങുന്നു; പ്രവാസികൾക്കുള്ള നിർദേശങ്ങൾ ഇങ്ങനെ:
RELATED ARTICLES