പാറ്റൂര്‍ കേസില്‍ ലോകായുക്തയുടെ നിര്‍ണായക ഉത്തരവ്. 4.3 സെന്റ് പുറമ്പോക്ക് ഭൂമി കൂടി ഏറ്റെടുക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. ഫ്ലാറ്റ് നിലനില്‍ക്കുന്ന ഭൂമിയാണ് ഏറ്റെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. പൊതുസമൂഹത്തിന് വേണ്ടിയാണ് ഉത്തരവെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ലോകായുക്ത വിധി. പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സീവേജ് പൈപ്പ് കടന്നുപോകുന്ന സര്‍ക്കാർ ഭൂമിയാണ് ഫ്ലാറ്റ് നിർമാതാക്കൾ കൈയേറിയത്. അതേസമയം ഹൈക്കോടതിയെ സമീപിക്കുമെന്ന് ഫ്ലാറ്റ് ഉടമകള്‍ പറഞ്ഞു.
പാറ്റൂര്‍ കേസില്‍ നിര്‍ണായക ഉത്തരവ്; 4.3 സെന്റ് പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാന്‍ ലോകായുക്ത ഉത്തരവ്
RELATED ARTICLES