കെ.എം.മാണിക്കും കേരള കോണ്‍ഗ്രസിനുമെതിരായ (എം) നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കോണ്‍ഗ്രസ്. മാണി കൊടിയ വഞ്ചന കാട്ടിയെന്ന് രാഷ്ട്രീയകാര്യ സമിതിക്കു ശേഷം കെപിസിസി ഇടക്കാല അധ്യക്ഷന്‍ എം.എം.ഹസ്സന് പറഞ്ഞു. കോട്ടയത്തെ കോണ്‍ഗ്രസിനെതിരായ നീക്കത്തിനു പിന്നില്‍ ജോസ് കെ. മാണിയാണ്. ഇതിനു കെ.എം. മാണിയുടെ പിന്തുണയുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എം. മാണിയും ജോസ് കെ.മാണിയും ഉള്ള കേരള കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ലെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടി പങ്കെടുത്ത കോട്ടയം ഡിസിസിയുടെ പ്രമേയം. കോട്ടയം ഡിസിസി മാണിക്കും കേരളാ കോണ്‍ഗ്രസിനും എതിരായി പാസാക്കിയ ഈ പ്രമേയത്തിനും സമിതിയില്‍ അംഗീകാരം ലഭിച്ചു. മാണിയോടും മകനോടും കൂട്ടുവേണ്ടെന്നായിരുന്നു പ്രമേയം. കോണ്‍ഗ്രസിന്റെ നിലപാട് ഇതാണെന്നും യുഡിഎഫ് യോഗം ചേര്‍ന്ന് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഹസ്സന് വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ കരാറിനെ അട്ടിമറിച്ച് സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചിരുന്നു. ഇതു വന്‍ വിവാദങ്ങള്‍ക്കു വഴിമരുന്നിട്ടിരുന്നു.
കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: