HomeHealth Newsനിങ്ങൾ അമ്മയാകാൻ ആഗ്രഹിക്കുന്നോ ? ഓവുലേഷൻ കൂട്ടാൻ ഈ 6 തരം ഭക്ഷണങ്ങൾ ശീലമാക്കൂ

നിങ്ങൾ അമ്മയാകാൻ ആഗ്രഹിക്കുന്നോ ? ഓവുലേഷൻ കൂട്ടാൻ ഈ 6 തരം ഭക്ഷണങ്ങൾ ശീലമാക്കൂ

അമ്മയാകണമെന്ന് ആഗ്രഹിക്കാത്ത സ്‌ത്രീകളുണ്ടോ? എന്നാല്‍ ഗര്‍ഭധാരണം വൈകുന്ന സ്‌ത്രീകളുടെ എണ്ണം കൂടിവരികയാണ്. ഗര്‍ഭധാരണത്തിന് ഓവുലേഷന്‍ അഥവാ അണ്ഡോല്‍പാദനം വളരെ പ്രധാനമാണ്. ആര്‍ത്തവചക്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഓവുലേഷന്‍ കണക്കാക്കുന്നത്. എന്നാല്‍ ഹോര്‍മോണ്‍ തകരാര്‍ കാരണം ചിലരില്‍ ഓവുലേഷന്‍ ശരിയായ രീതിയില്‍ നടക്കാറില്ല. കൂടാതെ പ്രായമേറുന്നതിലൂടെ അണ്ഡങ്ങളുടെ എണ്ണവും ഗുണവും കുറയുന്നത് ഗര്‍ഭധാരണത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഓവുലേഷന്‍ കൃത്യമാക്കുകയും അത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ചില ഭക്ഷണങ്ങളുണ്ട്. അവയെക്കുറിച്ച് പറയം.

1, ബീന്‍സ് പോലെയുള്ള പച്ചക്കറികളില്‍നിന്ന് ലഭിക്കുന്ന പ്രോട്ടീനുകള്‍ ഓവുലേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായികുന്നതാണ്.
2, സിങ്ക് ധാരാളമായി അടങ്ങിയിട്ടുള്ള സൂര്യകാന്തി പൂവിന്റെ കുരുക്കള്‍, ഓവുലേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്.
3, ഒമേഗാ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ള മല്‍സ്യങ്ങളും ഓവുലേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
4, ശരീരത്തിലെ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ചുവന്ന അരിയുടെ ചോറ്, ഓവുലേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്.
5, ചീര ചുവന്ന ഇറച്ചി എന്നിവ ശരീരത്തിലെ അയണിന്റെ തോത് വര്‍ദ്ധിപ്പിക്കും. ഇതും ഓവുലേഷന് അനുകൂലമായ ഭക്ഷണക്രമങ്ങളാണ്.
6, വിറ്റാമിന്‍ ബി6 അടങ്ങിയിട്ടുള്ള പഴവര്‍ഗങ്ങളും ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച്, ഓവുലേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments