HomeNewsLatest Newsനല്ലവനായ കള്ളൻ ! മോഷ്ടിച്ച കാര്‍ ആവശ്യം കഴിഞ്ഞു തിരികെ കൊണ്ടുപോയി കൊടുത്ത് കള്ളൻ

നല്ലവനായ കള്ളൻ ! മോഷ്ടിച്ച കാര്‍ ആവശ്യം കഴിഞ്ഞു തിരികെ കൊണ്ടുപോയി കൊടുത്ത് കള്ളൻ

മോഷ്ടിച്ച കാര്‍ ആവശ്യം കഴിഞ്ഞ ശേഷം ഒരു കേടും വരുത്താതെ തിരികെ വീടിനു സമീപം കൊണ്ടിട്ട ശേഷം കടന്നു കള്ളൻ. ന്ദിയോട് ചെല്ലഞ്ചിയില്‍ മുന്‍ പഞ്ചായത്ത് മെംബര്‍ ചെല്ലഞ്ചി പ്രസാദിന്റെ വീട്ടു മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറാണ് മോഷണം പോയത്. ശനിയാഴ്ച രാത്രി 11.40നാണ് സംഭവം. എന്നാല്‍ അടുത്ത ദിവസം രാവിലെ വീടിന്റെ മുന്നിലെ റോഡിനോട് ചേര്‍ന്നു തിരികെ കൊണ്ടിട്ട നിലയിലും കണ്ടെത്തുകയായിരുന്നു. സമീപത്തെ ചില വീടുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ചെല്ലഞ്ചിയില്‍ നിന്ന് ത്രിവേണി, പാണയം വഴിയാണത്രെ പോയത്. എന്നാല്‍ തിരികെ കൊണ്ടിട്ടത് എതിര്‍ ദിശയിലാണ്. സപ്തപുരം വഴി വന്നു എന്നാണ് നിഗമനം. അധിക ദൂരമൊന്നും ഓടിയിട്ടില്ല എന്നാണ് ഉടമ പറയുന്നത്. കാറിനുള്ളില്‍ ഒട്ടുപാലിന്റെ അംശം കണ്ടെത്തിയിരുന്നു. സമീപ പ്രദേശമായ അരുവിപ്പുറത്ത് ചിലയിടങ്ങളില്‍ നിന്ന് റബര്‍ ഷീറ്റ് മോഷണം പോയതായി വിവരമുണ്ടായിരുന്നു. മോഷ്ടിച്ച റബര്‍ഷീറ്റ് കൊണ്ടു പോകാന്‍ കാര്‍ ഉപയോഗിച്ചതാകാമെന്നാണ് വിലയിരുത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments