HomeNewsShortയു.എസിൽ തോക്കുധാരി നടത്തിയ വെടിവയ്പ്പിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

യു.എസിൽ തോക്കുധാരി നടത്തിയ വെടിവയ്പ്പിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ലൂസിയാന‍: അമേരിക്കയിലെ ലൂസിയാനയില്‍ അക്രമി നടത്തിയ വെടിവെപ്പില്‍ മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്നു പേരിൽ ഒരാളുടെ നില ഗുരുതരമാണ്. ലൂസിയാനയിലെ പൊലീസ് ആസ്ഥാനത്തിന്‌ സമീപത്തെ ഷോപ്പിങ് പ്ലാസയിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 8.40ന് ലൂസിയാനയിലെ ബാറ്റൻ റൂഷിലാണ് സംഭവം. കറുത്ത വസ്ത്രം ധരിച്ചെത്തിയ അജ്ഞാതനായ തോക്കുധാരി പൊലീസിന് നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. മിസൂറി കാൻസാസ് സിറ്റി സ്വദേശിയായ തോക്കുധാരിയെ പിന്നീട് പൊലീസ് വധിച്ചു. വെടിവെപ്പ് നടത്തിയത് മുൻ നാവികനായിരുന്ന കറുത്ത വർഗക്കാരൻ ഗാവിൻ ഇ. ലോങ് ആണെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. 29കാരനായ ഗാവിൻ ലോങ് ഇറാഖ് ദൗത്യസേനയിൽ അംഗമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രസിഡന്‍റ് ബറാക് ഒബാമ നടുക്കം രേഖപ്പെടുത്തി.

പെൺമക്കളെ കാമുകനൊപ്പമാക്കി അമ്മ വിദേശത്ത് പോയി; ദളിത് പെൺകുട്ടികൾക്ക് കാമുകന്റെ ക്രൂര പീഡനം !

ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ ശരീരത്തിൽനിന്നും ആത്മാവ് വേർപെടുന്ന ഫോട്ടോ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments