HomeNewsLatest Newsഅഭിഭാഷകര്‍ നടത്തിയത് ഗുണ്ടായിസം; രാഷ്ട്രീയക്കാരെ കണ്ടുപഠിക്കട്ടെ; സുധാകരന്‍

അഭിഭാഷകര്‍ നടത്തിയത് ഗുണ്ടായിസം; രാഷ്ട്രീയക്കാരെ കണ്ടുപഠിക്കട്ടെ; സുധാകരന്‍

ആലപ്പുഴ: കൊച്ചിയിലും തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഭിഭാഷകരുടേത് ഗുണ്ടായിസമാണെന്നും അവര്‍ രാഷ്ട്രീയക്കാരെ കണ്ടുപഠിക്കണമെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകരുടെ വിമര്‍ശന വിധേയരാകുന്നതു രാഷ്ട്രീയ പ്രവര്‍ത്തകരാണെങ്കിലും വാര്‍ത്തയുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.നീതിന്യായ വ്യവസ്ഥയോടും അഭിഭാഷക സമൂഹത്തോടും ആദരവും ബഹുമാനവുമുണ്ട്. നീതിയുടെ പക്ഷത്തുനിന്ന് സത്യസന്ധമായിട്ടാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ നേതാക്കന്മാര്‍ക്കെതിരേയും രാഷ്ട്രീയ വ്യവസ്ഥിതികള്‍ക്കെതിരേയുമാണ് മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയര്‍ത്തുന്നത്. ഒരു രാഷ്ട്രീയ നേതാവും ഇതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ തെരുവില്‍ നേരിടാറില്ല. അഭിഭാഷകനെ അറസ്റ്റ് ചെയ്തതു സംബന്ധിച്ച്‌ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണം. ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം സംരക്ഷിക്കപ്പെടണമെന്നു അദ്ദേഹം പറഞ്ഞു.

കശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു: നവാസ് ഷെരീഫ്

ഈ ജ്യൂസുകള്‍ക്കൊപ്പം ഗുളിക കഴിക്കുന്നവർ സൂക്ഷിക്കുക ! അപകടം പതിയിരിക്കുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments