HomeNewsShortകശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു: നവാസ് ഷെരീഫ്

കശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു: നവാസ് ഷെരീഫ്

ഇസ്‌ലാമാബാദ്: കശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി താൻ കാത്തിരിക്കുകയാണെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. സ്വാന്ത്രത്തിനായി കശ്മീരില്‍ ജീവന്‍ ത്യജിച്ചവരെ മറക്കരുതെന്നു പറഞ്ഞ ഷെരീഫ് അവിടെയുള്ളവരുടെ പോരാട്ടം ജയത്തിലെത്താതെ ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും പറഞ്ഞു. പാക്ക് അധീന കശ്മീരില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പിഎംഎല്‍-എന്‍ ജയിച്ചതിനു ശേഷം മുസഫറാബാദിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഷെരീഫ്. മേയില്‍ ലണ്ടനില്‍ ഹൃദയശത്രക്രിയ നടത്തിയതിനു ശേഷം ആദ്യമായാണ് ഷെരീഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നത്.

 

 

എങ്ങനെയാണ് അവരെ മര്‍ദിക്കുകയും കൊല്ലുകയും ചെയ്തതെന്ന് നിങ്ങള്‍ക്ക് അറിയാം. നമ്മുടെയെല്ലാം പ്രാര്‍ഥന അവര്‍ക്കൊപ്പമാണ്. കശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് നമ്മളെന്നും ഷെരീഫ് പറഞ്ഞതായി പാക്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 41 നിയമസഭാ സീറ്റിലേക്കാണ് കഴിഞ്ഞ ദിവസം പാക്ക് അധീന കശ്മീരില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഫലം ഔദ്യോഗികമായി വന്നില്ലെങ്കിലും പിഎംഎല്‍–എന്‍ ഭൂരിപക്ഷം സീറ്റുകളിലും ജയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്ന് ഷെരീഫ് പറഞ്ഞു.

ഗൾഫിൽ തൊഴിൽ അവസരങ്ങളുടെ ചാകര വരുന്നു!

ഈ ജ്യൂസുകള്‍ക്കൊപ്പം ഗുളിക കഴിക്കുന്നവർ സൂക്ഷിക്കുക ! അപകടം പതിയിരിക്കുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments