HomeUncategorized12 ഡോളറിനു ഗൂഗിൾ വിലയ്ക്ക് വാങ്ങിയ സന്മയിന് 8 ലക്ഷം രൂപ സമ്മാനം !

12 ഡോളറിനു ഗൂഗിൾ വിലയ്ക്ക് വാങ്ങിയ സന്മയിന് 8 ലക്ഷം രൂപ സമ്മാനം !

വെറും 12 ഡോളറിന് ഗൂഗിൾ എന്ന ഭീമനെ വിലയ്ക്ക് വാങ്ങിയ മനുഷ്യൻ. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ്, സന്മയ് വേദ് ഒരു മിനിറ്റ് നേരം ‘ഗൂഗിള്‍ ഡോട്ട് കോം’ ഉടമയായത്. ഗൂഗിൾ ഡൊമൈൻസ് സംബന്ധിച്ചുള്ള പിഴവിൽ കയറിയാണ് സന്മയ് വേദ് വെറും 12 ഡോളറിന് കമ്പനിയെ ഓണ്‍ലൈനില്‍ വാങ്ങിയത്. ശരിക്കും ഞെട്ടിയ ഗൂഗിൾ, അബദ്ധം തിരിച്ചറിഞ്ഞ് അടുത്ത നിമിഷം ആ ഇടപാട് റദ്ദാക്കി. ഗൂഗിൾ സുരക്ഷാപിഴവു ചൂണ്ടിക്കാട്ടിയ സന്മയിന്റെ കുശാഗ്രബുദ്ധിയെ അഭിനന്ദിക്കുകയും 4 ലക്ഷം പ്രതിഫലം നല്‍കുകയും ചെയ്തു. എന്നാൽ ഈ പ്രതിഫല തുക ഇന്ത്യയിലെമ്പാടുമായി ആർട്ട് ഓഫ് ലിവിങ് നടപ്പിലാക്കുന്ന സൗജന്യ വിദ്യാഭ്യാസ പദ്ധതിയിലേക്ക് സന്മയ് വേദ് സംഭാവന ചെയ്തു. സുരക്ഷാസംബന്ധമായ ഗവേഷണസഹായത്തിന് സന്മയ്ക്കു നല്‍കിയ നാലു ലക്ഷം രൂപ അദ്ദേഹം ജീവകാരുണ്യത്തിനായി സംഭാവന ചെയ്തന്നറിഞ്ഞപ്പോള്‍ ഗൂഗിള്‍ സന്മയ് വേദിന്റെ നന്മയുള്ള മനസിന് എന്നോണം പ്രതിഫലം ഇരിട്ടിയാക്കി എട്ടുലക്ഷം രൂപ നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments