HomeNewsVideo-Newsകർഷക ആത്മഹത്യ ലൈവായി ചിത്രീകരിക്കാൻ പ്രമുഖ ചാനൽ നടത്തിയ ഷൂട്ടിംഗ് കള്ളക്കളി പുറത്ത് ! വീഡിയോ...

കർഷക ആത്മഹത്യ ലൈവായി ചിത്രീകരിക്കാൻ പ്രമുഖ ചാനൽ നടത്തിയ ഷൂട്ടിംഗ് കള്ളക്കളി പുറത്ത് ! വീഡിയോ കാണാം

 

വാർത്തകൾക്കുവേണ്ടി ചാനലുകളും റിപ്പോർട്ടർമാരും എന്തും ചെയ്യും എന്ന് ഇത് വായിച്ചാൽ മനസ്സിലാകും. വാര്‍ത്ത ചാനലുകള്‍ കൂണുപോലെ വളര്‍ന്നപ്പോള്‍ എക്‌സ്ക്ലൂസീവ് വാര്‍ത്തകള്‍ക്കായുള്ള ഓട്ടവും തുടങ്ങി. അങ്ങനെ ആര്‍ക്കും കിട്ടാത്ത വാര്‍ത്തയ്ക്കായി ഒരു ചാനല്‍ റിപ്പോര്‍ട്ടറുടെ തലയില്‍ ഉദിച്ച ബുദ്ധിയാണ് ഇപ്പോൾ ലോകമറിഞ്ഞു നാണക്കേടായത്.

 

കര്‍ണാടകയിലെ കര്‍ഷക സംഘടന നേതാക്കളാണ് ആത്മഹത്യാ നാടകം ആസൂത്രണം ചെയ്തതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജലക്ഷാമം മൂലം ആറേക്കറിലെ മുളകു കൃഷി നശിപ്പിക്കേണ്ടി വന്നുവെന്ന കര്‍ഷകന്റെ പരാതിയ്ക്ക് വലിയ മാധ്യമ ശ്രദ്ധ ലഭിക്കുകയാണ് ‘ഈ ഉദ്ദ്യമത്തിന്’ പിന്നിലെ ലക്ഷ്യം. ബെല്ലാരി താലൂക്കിലെ കുര്‍ഗലഗുണ്ടിയില്‍ ചിത്രീകരിച്ചെന്ന് പറയപ്പെടുന്ന വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലായിരിക്കുകയാണ്. കര്‍ഷക നേതാക്കള്‍ തന്നെയാണ് മാധ്യമപ്രവര്‍ത്തകരെ സ്ഥലത്തേക്ക് വിളിപ്പിച്ചതെന്ന് അറിയുന്നു. സംഭവം വിവാദമായതോടെ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചാനല്‍ റിപ്പോര്‍ട്ടറുടെ നേതൃത്വത്തില്‍ പരിശീലനം നല്കിയ ശേഷമാണ് വിഷംകുടി അരങ്ങേറുന്നത്. പത്തു പതിനഞ്ചോളം പേര്‍ ചുറ്റും നിരന്നുനില്‍പ്പുണ്ട്. കര്‍ഷകന്‍ വിഷം വായിലേക്ക് കമത്താന്‍ ശ്രമിക്കുമ്പോള്‍ ചുറ്റുമുള്ളവര്‍ തടയാന്‍ ശ്രമിക്കുന്നു. മികച്ച ഷോട്ട് കിട്ടാന്‍ ഇതിനിടെ വീണ്ടും ചിത്രീകരിക്കാമെന്നും പറയുന്നു. വിഷം കുടിക്കുമ്പോള്‍ കാമറയിലേക്ക് നോക്കരുതെന്നും ഉപദേശവും തൊട്ടുപിന്നാലെ ക്യാമറമാന്‍ നല്‍കുന്നുണ്ട്. വീഡിയോ പകര്‍ത്തല്‍ കഴിഞ്ഞോയെന്നു കര്‍ഷകന്‍ കാമറാമാനോട് ചോദിക്കുന്നതോടെയാണ് സംഭവം വ്യാജമാണെന്ന് മനസ്സിലാകുന്നത്. സംഭവം വിവാദമായതോടെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

ഭർത്താവെത്തിയപ്പോൾ കെട്ടിപ്പിടിച്ചു നിർത്തി കാമുകനെ രക്ഷിച്ചു; ഈ കോട്ടയത്തുകാരി ഭാര്യയോ?

‘യേശുദാസ് ഒന്നാം പ്രമാണം ലംഘിച്ചുവെന്ന് ക്രിസ്ത്യൻ വിശ്വാസികൾ’ നിങ്ങൾ അത് വിശ്വസിക്കുന്നുണ്ടോ ?

വിവാഹത്തിനെത്തിയ അതിഥികളോട് തന്നെ ബലാൽസംഗം ചെയ്യാൻ ആവശ്യപ്പെട്ട് നവവധു ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments