HomeAround KeralaMalappuramമലപ്പുറത്ത്‌ നിന്നും കണ്ണു നനയിക്കുന്നൊരു ഹോട്ടൽ ബിൽ.....

മലപ്പുറത്ത്‌ നിന്നും കണ്ണു നനയിക്കുന്നൊരു ഹോട്ടൽ ബിൽ…..

ഉറപ്പുണ്ട്, ഒരു തുള്ളി കണ്ണുനീരോടെയല്ലാതെ നിങ്ങൾക്ക് ഇതു വായിച്ചു തീർക്കാൻ കഴിയില്ല. ഫേയ്‌സ്ബുക്കിലെ പബ്ലിക്ക് ഗ്രൂപ്പായ റൈറ്റ് തിങ്കേഴ്‌സിലാണ് ആരുടെയും കണ്ണ് നനയിപ്പിക്കുന്ന അനുഭവകഥ പ്രത്യക്ഷപ്പെട്ടത്. മിനിറ്റുകള്‍ക്കകം പതിനായിരക്കണക്കിന് ലൈക്കുകളും ആയിരക്കണക്കിന് ഷെയറുകളുമാണ് പോസ്റ്റിന് ലഭിച്ചത്. ഈ വാർത്ത പ്രസിദ്ധീകരിക്കുമ്പോഴും ലേഖകന്റെ കണ്ണും നിറയുന്നതിന്റെ കാരണം മറ്റൊന്നല്ല. മനുഷ്യത്വം ഇവിടെ നശിച്ചിട്ടില്ല എന്ന് ഇടയ്ക്കൊക്കെ ഓർക്കാൻ കഴിയുന്നത് ഇങ്ങനെ ഓരോ സംഭവങ്ങൾ കാണുമ്പോൾ മാത്രം.

പേര് പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയുന്ന യുവാവിന്റെ പോസ്റ്റ് ഇങ്ങനെ:

“ദീര്‍ഘനേരം നീണ്ട് നിന്ന മീറ്റിംഗിനും ചര്‍ച്ചകള്‍ക്കും ശേഷം ഭക്ഷണം കഴിക്കാന്‍ മലപ്പുറത്തെ ഒരു ഹോട്ടലില്‍ എത്തിയ ഞാന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം ആദൃം കണ്ണോടിച്ചത് ഹോട്ടലിനകത്തെ വിഭവ സമൃദ്ധമായ ഭക്ഷണത്തിലേക്ക് കണ്ണ് പായിക്കുന്ന കൊച്ചുബാലനെയാണ്. പ്രതീക്ഷയോടെ ഓരോ ടേബിളിലേക്കും അവന്‍ കണ്ണോടിക്കുകയാണ്.പിന്നെ ഒരു നിമിഷം പോലും കളയാന്‍ തോന്നിയില്ല. ഉടനെ ആ കൊച്ചുബാലനെ ഹോട്ടലിനുളളിലേക്ക് വിളിച്ചു.തന്റെ കുഞ്ഞുസഹോദരിയുടെ കൈയ്യും പിടിച്ച് അവന്‍ ഹോട്ടല്‍ മുറിക്കുളളിലെത്തി. ഇഷ്ടമുളള ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ അവസരം നല്‍കി.ഞാന്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിലേക്കായിരുന്നു അവന്റെ ശ്രദ്ധ. ഉടനെ അതേ ഭക്ഷണം വീണ്ടും ഓര്‍ഡര്‍ ചെയ്ത് അവന് നല്‍കി. ഭക്ഷണം കൊണ്ടുവരുമ്പോഴും കണ്‍മുന്നില്‍ വിളമ്പിയപ്പോഴും ആകാംഷയും അമ്പരപ്പും അവന്റെ കുഞ്ഞു കണ്ണുകളില്‍ പ്രകടമായിരുന്നു. ആര്‍ത്തിയോടെ അത് കഴിക്കാന്‍ തുടങ്ങിയതും സഹോദരിയുടെ കൈകള്‍ അവനെ വിലക്കി. കൈ കഴുകാനാണ് അവള്‍ ഓര്‍മ്മിക്കുന്നതെന്ന് ഒരു നിമിഷം പോലും ചിന്തിക്കാതെ അവന് മനസിലായി.തുടര്‍ന്ന് വളരെ ശാന്തമായി അവര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കഴിച്ചുതീര്‍ത്തു. ഇടയ്ക്ക് അവര്‍ മുഖാമുഖം നോക്കുന്നതും പരസ്പരം ചിരിക്കുന്നതും കാണാമായിരുന്നു. ശേഷം കൈ കഴുകി മനസുനിറഞ്ഞ് ചിരിച്ചുകൊണ്ട് അവര്‍ നടന്നു നീങ്ങി. ഈ സമയമത്രയും ഒരു വറ്റുപോലും കഴിക്കാന്‍ പറ്റിയിരുന്നില്ല എനിക്ക്. ഭക്ഷണശേഷം ഞാന്‍ ബില്ല് ആവശ്യപ്പെട്ടു. ഹോട്ടല്‍ ജീവനക്കാരന്‍ കൊണ്ടുവന്ന ബില്ലിലെ വാചകങ്ങള്‍ എന്നെ ആശ്ചര്യപ്പെടുത്തി. കഴിച്ച ഭക്ഷണത്തിന്റെ തുക എത്രയെന്ന് രേഖപ്പെടുത്തിയിരുന്നില്ല അതില്‍. പകരം, എനിക്കായി ഒരു വാചകം ‘മനുഷ്യത്വത്തിന് ബില്ലടിക്കാന്‍ പറ്റിയ യന്ത്രം ഇവിടില്ല. നന്മയുണ്ടാകട്ടെ” എന്ന് മാത്രം.

ടെൻഷനുണ്ടോ? ഈ ബൂത്തില്‍ കയറിയാൽ എല്ലാ ടെൻഷനും മാറും !

അപ്പോൾ പൂനംപാണ്ഡെ അബോർഷൻ ചെയ്തില്ലേ? പിന്നെ എന്താണ് സംഭവിച്ചത് ?

കന്യകയുടെ രക്തത്തിനു വേണ്ടി പെണ്കുട്ടികളെ തട്ടിയെടുക്കുന്ന സാത്താൻ സേവകർ കേരളത്തിലും !

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments