HomeFaithവിശുദ്ധനെ കളിയാക്കിയ ജോർജിന് സ്വന്തം ഭവനത്തിൽ പാമ്പുകടിയേറ്റു ! വിശുദ്ധ ഗീവർഗീസിന്റെ നാമത്തിലുള്ള പള്ളി ഇടവകയിൽ...

വിശുദ്ധനെ കളിയാക്കിയ ജോർജിന് സ്വന്തം ഭവനത്തിൽ പാമ്പുകടിയേറ്റു ! വിശുദ്ധ ഗീവർഗീസിന്റെ നാമത്തിലുള്ള പള്ളി ഇടവകയിൽ നടന്ന അത്ഭുത സംഭവം !

ക്രിസ്തുവിനെ അനുകരിച്ച വിശുദ്ധ ഗീവര്ഗീസിന്റെ സഹനവും രക്തസാക്ഷിത്വവും പുതുതലമുറയ്ക്കു പ്രചോദനമാകേണ്ടതാണ്. വിശുദ്ധനോടുള്ള ഭക്തിയും ആദരവും എന്നും അനുഗ്രഹദായകമാണ്. കഴിഞ്ഞ ദിവസം തൊടുപുഴയ്ക്കടുത്ത് നടന്ന ഈ അത്ഭുത സംഭവം വിശുദ്ധന്റെ നാമത്തിന്റെ ശക്തി തുറന്നുകാട്ടുന്നതാണ്. വിശുദ്ധന്റെ നൊവേനയ്ക്കായി പള്ളിയിൽ പോയയാളെ കളിയാക്കിയ തൊടുപുഴ ഞറുക്കുഴി കിഴക്കേത്തൊട്ടിയിൽ ജോർജിനാണ് ഈ അനുഭവം ഉണ്ടായത്.

 

 
സംഭവത്തെപ്പറ്റി നാട്ടുകാർ പറയുന്നത്:
തൊടുപുഴയിൽ ഒരേ ഇടവകക്കാരായ നാട്ടുകാർ തൊമ്മിച്ചൻ എന്നു വിളിക്കുന്ന ജോർജിന്റെയും അയൽക്കാരിയായ ഗ്രേസിയുടെയും ഇടയിലാണ് ഈ അത്ഭുതം ഉണ്ടായത്. വിശുദ്ധ ഗീവർഗീസിന്റെ നൊവേനയ്ക്കു പങ്കെടുക്കാൻ പോകുന്ന സമയത്താണ് ജോര്ജും ഗ്രേസിയും കണ്ടുമുട്ടുന്നത്. പള്ളിയിൽ പോകുന്ന ഗ്രേസിയെ ജോർജ് കളിയാക്കി സംസാരിച്ചു. കുന്തം പിടിച്ച പുണ്യാളന്റെ പ്രാർത്ഥനയ്ക്ക് പോകുവാണല്ലേ എന്നും മറ്റും ജോർജ് പരിഹസിച്ചുവെന്നു നാട്ടുകാർ പറയുന്നു. ഗ്രേസി തിരിച്ചൊന്നും പറഞ്ഞതുമില്ല.

 

Read Also: നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ ? ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി യു എൻ മനുഷ്യാവകാശ കമ്മീഷന് സമർപ്പിക്കുന്ന നിവേദനത്തിൽ പങ്കാളിയാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക 
അന്ന് വൈകിട്ട് കടയിലിരുന്ന ജോർജിന് വീട്ടിൽ നിന്നും ഫോൺ വന്നു. വീട്ടിൽ കട്ടിലിനു അടിയിലായി വലിയ ഒരു പാമ്പ് കയറിയിരിക്കുന്നുവെന്നും നാട്ടുകാർ എത്ര ശ്രമിച്ചിട്ടും അത് ഇറങ്ങിപോകുന്നില്ലെന്നും ഭാര്യ പറഞ്ഞു. ജോർജ് ഉടൻ വീട്ടിലെത്തി പാമ്പിനെ കൊല്ലാൻ നോക്കിയെങ്കിലും അത് പുറത്തേക്ക് പോയത്രെ. പിറ്റേന്നും അതിന്റെ പിറ്റേന്നുമായി പല തവണ വീട്ടിൽ നിന്നും പാമ്പിനെ കണ്ടതോടെ വീട്ടുകാർ പരിഭ്രാന്തിയിലായി. അടുക്കളയിലും കിടപ്പു മുറിയിലും പലതവണ പാമ്പ് കയറി. നാട്ടുകാരിൽ ഒരാൾ തന്നെയാണ് വിശുദ്ധനെ കളിയാക്കിയത് ജോർജിനെ ഓർമിപ്പിച്ചത്. ആദ്യം അതത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് പല തവണ പാമ്പിനെ കണ്ടതോടെ ജോർജ് അച്ചനെ ചെന്ന് കണ്ട് കാര്യം പറഞ്ഞു. ഗ്രേസിയോട് മാപ്പുപറയാനായിരുന്നു അച്ചന്റെ നിർദേശം. എന്നാൽ, പിന്നീട് കുറച്ചു ദിവസത്തേയ്ക്ക് പാമ്പിനെ കാണാതായതോടെ എല്ലാവരും അക്കാര്യം മറന്നു.

 
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ക്രിസ്മസിന് മുന്നോടിയായി കുമ്പസാരിക്കാനായി പള്ളിയിലേക്ക് പോകുകയായിരുന്ന ഗ്രേസിയുമായി ജോർജ് വീണ്ടും കശപിശയുണ്ടായി. ജോർജ്പുണ്യാളനെ വീണ്ടും ചീത്ത പറയുകയും ചെയ്തു. അന്ന് രാത്രി പക്ഷെ ജോർജ് ശരിക്കും വിരണ്ടു. കിടക്കാനായി ബെഡിൽ ഇരുന്ന ജോർജ് നോക്കുമ്പോൾ കിടക്കയിൽ രണ്ടു പാമ്പുകൾ ! പരിഭ്രാന്തിയിൽ ചാടി എഴുനേൽക്കുന്നതിനിടെ ജോർജിനെ ഒരു പാമ്പ് കൊത്തുകയായിരുന്നു. തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാനാണ് ജീവൻ തിരിച്ചു കിട്ടിയത് എന്ന് ജോര്ജും വീട്ടുകാരും പറയുന്നു. പരിഭ്രാന്തിയിലായ വീട്ടുകാർ പിറ്റേന്ന് രാവിലെ തന്നെ പള്ളിയിലെത്തുകയും ഗ്രേസിയോട് മാപ്പു പറയുകയും ചെയ്തു.

 
പുണ്യാളന്റെ മുൻപിൽ മാപ്പു പറഞ്ഞ കുടുംബം പിന്നീട് വീട്ടിൽ എത്തിയപ്പോൾ വഴിൽ 3 പാമ്പുകളെയാണ് കണ്ടത്. പിന്നീട് വീട്ടിൽ ഒരു പാമ്പിനെ പോലും കണ്ടില്ലെന്നു ജോർജ് പറയുന്നു. മാത്രമല്ല വഴക്കുണ്ടായ ശേഷം താൻ പാമ്പിന്റെ ആക്രമണത്തിനിരയാകുന്നതായി പലതവണ സ്വപ്നം കണ്ടതായും ജോർജ് പറയുന്നു. ഏതായാലും കുടുംബം ഇപ്പോൾ ഒരാശ്വാസത്തിന്റെ തണലിലാണ്. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധനാണ് വി. ഗീവർഗ്ഗീസെന്നു ജോർജ് പറയുന്നു. ലോകം മുഴുവനുമുള്ള ക്രൈസ്തവര്‍ക്ക് വിശുദ്ധനോടുള്ള അസാധാരണമായ ഭക്തി, തിരുസഭയില്‍ വിശുദ്ധന്റെ നാമം എത്രമാത്രം തിളക്കമുള്ളതാണെന്നതിന്റെ ആധികാരികമായ തെളിവാണ്.

 

 

വിശുദ്ധ ഗീവർഗീസിന്റെ ജീവിതം ചുരുക്കി:

മെറ്റാഫ്രാസ്റ്റെസ് നല്‍കുന്ന വിവരണമനുസരിച്ച് വിശുദ്ധ ഗീവര്‍ഗീസ് കാപ്പാഡോസിയയിലാണ് ജനിച്ചത്. വിശുദ്ധന്റെ മാതാപിതാക്കള്‍ കുലീനരായ ക്രൈസ്തവ വിശ്വാസികളായിരുന്നു. തന്റെ പിതാവിന്റെ മരണശേഷം വിശുദ്ധന്‍ തന്റെ മാതാവുമൊത്ത് പലസ്തീനായിലേക്ക് പോയി. വിശുദ്ധന്റെ മാതാവിന്റെ ജന്മദേശമായിരുന്നു പലസ്തീന്‍. അവിടെ അവര്‍ക്ക് വളരെ വലിയ തോട്ടമുണ്ടായിരുന്നു. ക്രമേണ ഈ തോട്ടം വിശുദ്ധ ഗീവര്‍ഗീസിനു ലഭിച്ചു.

 

 
വിശുദ്ധ ഗീവര്‍ഗീസ് നല്ല ആരോഗ്യവാനായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹം സൈന്യത്തില്‍ ചേരുകയും അദ്ദേഹത്തിന്റെ ധീരതയാല്‍ സൈന്യത്തിലെ ഉപസൈന്യാധിപതിയായി നിയമിതനാവുകയും ചെയ്തു. അധികം താമസിയാതെ ഡയോക്ലീഷന്‍ ചക്രവര്‍ത്തി വിശുദ്ധന് ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നല്‍കി.

 

 

 

പിന്നീട് ചക്രവര്‍ത്തി ക്രൈസ്തവര്‍ക്കെതിരായി യുദ്ധം ചെയ്തപ്പോള്‍, വിശുദ്ധ ഗീവര്‍ഗീസ് തന്റെ സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കുകയും, ചക്രവര്‍ത്തി കാണിക്കുന്ന ക്രൂരതയേക്കുറിച്ച് തുറന്ന്‍ പറയുകയും ചെയ്തു. ഉടന്‍ തന്നെ വിശുദ്ധന്‍ തടവിലടക്കപ്പെട്ടു. പ്രലോഭനങ്ങളും, വാഗ്ദാനങ്ങളും പിന്നീട് ക്രൂരമായ മര്‍ദ്ദനങ്ങളും വിശുദ്ധന് നേരിടേണ്ടി വന്നു. പക്ഷേ ഇതിനൊന്നിനും വിശുദ്ധനെ തളര്‍ത്തുവാന്‍ കഴിഞ്ഞില്ല. അധികം വൈകാതെ തന്നെ വിശുദ്ധനെ തെരുവുകളിലൂടെ നടത്തിക്കുകയും ശിരച്ചേദം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്തു. നിക്കോമീദിയായില്‍ രാജശാസനം ആദ്യമായി സ്ഥാപിച്ചപ്പോള്‍ അത് വലിച്ചുകീറിയ ധീരനായ ചെറുപ്പക്കാരന്‍ വിശുദ്ധ ഗീവര്‍ഗീസാണെന്ന് നിരവധിപേര്‍ വിശ്വസിക്കുന്നു.

 

 

 

അദ്ദേഹത്തിന്റെ ജോലിയുടെ സ്വഭാവവും അന്തിയോക്യായില്‍ ഉണ്ടായ ഒരു യുദ്ധത്തില്‍ വിശുദ്ധന്‍, ഗോഡ്ഫ്രേ ബൂയില്ലോണിന്റെ നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍ സൈന്യത്തിന്റെ സഹായത്തിനെത്തുകയും, ആ യുദ്ധത്തില്‍ ക്രിസ്ത്യാനികള്‍ വിജയിച്ചു എന്ന വിവരണവുമാണ് വിശുദ്ധ ഗീവര്‍ഗീസിനെ സൈനികരുടെ മദ്ധ്യസ്ഥനായി പരിഗണിക്കുവാനുള്ള കാരണം. ഈ വിജയം വിശുദ്ധനെ യൂറോപ്പ് മുഴുവന്‍ പ്രസിദ്ധനാക്കുകയും, യുദ്ധവേളകളില്‍ സൈനികര്‍ വിശുദ്ധന്റെ നാമം വിളിച്ചപേക്ഷിക്കുന്ന പതിവിനു തുടക്കമിടുകയും ചെയ്തു.

 

 

 

മറ്റൊരു വിശ്വാസം കൂടിയുണ്ട്, റിച്ചാര്‍ഡ് ഒന്നാമന്‍ രാജാവിന്, സാരസെന്‍സിനെതിരായ യുദ്ധത്തിനിടക്ക് വിശുദ്ധ ഗീവര്‍ഗീസിന്റെ ദര്‍ശനം ഉണ്ടായതായി പറയപ്പെടുന്നു, രാജാവ് ഇക്കാര്യം തന്റെ സൈനികരെ അറിയിക്കുകയും ഇതില്‍ പ്രചോദിതരായ സൈന്യം ശത്രുക്കളെ എളുപ്പം പരാജയപ്പെടുത്തുകയും ചെയ്തു.

 
സാധാരണയായി വിശുദ്ധ ഗീവര്‍ഗീസിനെ ചിത്രങ്ങളില്‍ ഒരു കുതിരപ്പുറത്തിരിന്നു ഒരു വ്യാളിയുമായി കുന്തം കൊണ്ട് യുദ്ധം ചെയ്യുന്ന രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്‌. എന്നാല്‍ തന്റെ വിശ്വാസവും, ക്രിസ്തീയ സഹനശക്തിയും കൊണ്ട് തിന്മയെ കീഴടക്കി എന്നുള്ളതിന്റെ വെറുമൊരു പ്രതീകമെന്നതില്‍ കവിഞ്ഞ് യാതൊന്നുമല്ല. ക്രിസ്തുവിന്റെ രക്തസാക്ഷികളില്‍ ഏറ്റവും തിളക്കമാര്‍ന്ന ഒരു രക്തസാക്ഷിയായിട്ടാണ് വിശുദ്ധ ഗീവര്‍ഗീസിനെ കത്തോലിക്കാ സഭ ആദരിക്കുന്നത്.

 

 

 

ഗ്രീക്ക്കാര്‍ വിശുദ്ധന് ‘മഹാനായ രക്തസാക്ഷി’ എന്ന വിശേഷണം നല്‍കി ആദരിക്കുകയും വിശുദ്ധന്റെ തിരുനാള്‍ ദിനം ഒരു പൊതു അവധിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പണ്ട് കാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഏതാണ്ട് അഞ്ചോ ആറോ ദേവാലയങ്ങള്‍ വിശുദ്ധന്റെ നാമധേയത്തില്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും പഴക്കമേറിയത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാല്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. ഇപ്പോഴും ചില പൗരസ്ത്യ രാഷ്ട്രങ്ങളില്‍ പ്രത്യേകിച്ച് ജോര്‍ജ്ജിയൻ നിവാസികൾ വിശുദ്ധ ഗീവര്‍ഗീസിനെ അവരുടെ മദ്ധ്യസ്ഥ-വിശുദ്ധനായിട്ടാണ് പരിഗണിക്കുന്നത്.

 

മണ്ടനെ മാണിക്യമാക്കുന്ന ദൈവം ! ഒരു പുരോഹിതന്റെ ഹൃദയം തൊടുന്ന അനുഭവ സാക്ഷ്യം !

വഴിയിലൂടെ നടന്നു പോകുന്നവരുടെ ശരീരത്തില്‍ തുപ്പും….പക്ഷെ അത് വേറൊരു സിംബലാണ്……സൂക്ഷിക്കുക ! ഷാർജയിൽ തട്ടിപ്പിനിരയായ യുവാവ് ആ പുതിയ തട്ടിപ്പിനെക്കുറിച്ച് പറയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments