HomeNewsLatest Newsഉത്തരകൊറിയയ്‌ക്കെതിരെ ഉപരോധം ശക്തമാക്കാന്‍ ഐക്യരാഷ്ടസംഘടന; ഇന്ധന ഇറക്കുമതി നിലയ്ക്കും

ഉത്തരകൊറിയയ്‌ക്കെതിരെ ഉപരോധം ശക്തമാക്കാന്‍ ഐക്യരാഷ്ടസംഘടന; ഇന്ധന ഇറക്കുമതി നിലയ്ക്കും

ഉത്തരകൊറിയയ്‌ക്കെതിരെ ഉപരോധം ശക്തമാക്കാനുള്ള നടപടികളുമായി ഐക്യരാഷ്ട്ര സംഘടന (യുഎന്‍). ഉത്തരകൊറിയയിലേക്കുള്ള പെട്രോള്‍ ഇറക്കുമതിക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നതിന് യുഎസ് മുന്നോട്ടു വച്ച പ്രമേയത്തിന്മേല്‍ യുഎന്‍ സുരക്ഷാകൗണ്‍സില്‍ വോട്ടെടുപ്പ് ഇന്നു നടക്കും. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നിനാണു വോട്ടെടുപ്പ്. ഇതിനു മുന്നോടിയായി ചൈനയെ അനുനയിപ്പിക്കാന്‍ കൂടിയാലോചനകള്‍ നടത്തിക്കഴിഞ്ഞു യുഎസ്.

ഉത്തര കൊറിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചൈനയുടെ പിന്തുണ വോട്ടെടുപ്പില്‍ നിര്‍ണായകമാണ്. ഉത്തരകൊറിയയിലേക്ക് അസംസ്‌കൃത ഇന്ധനവും ശുദ്ധീകരിച്ച ഇന്ധനവും എത്തിക്കുന്നത് തടയുകയെന്നതാണ് ഉപരോധത്തിന്റെ ലക്ഷ്യം. എന്നാല്‍ ഇതില്‍ ഏറെയും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പ്രമേയം പാസ്സായാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിയെടുക്കുന്ന ഉത്തരകൊറിയക്കാരെല്ലാം ഒരു വര്‍ഷത്തിനകം തിരിച്ചു പോകേണ്ടിയും വരും. ഒട്ടേറെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും നവംബര്‍ 28ന് ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് തിരിച്ചടി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഉപരോധത്തിനുള്ള നീക്കം. കഴിഞ്ഞ മാസം ഇതുമായി ബന്ധപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ചര്‍ച്ച നടത്തിയിരുന്നു. ഉപരോധം വന്നാല്‍ ഉത്തര കൊറിയയിലേക്ക് ഇറക്കുമതി ചെയ്യുന്ന ശുദ്ധീകരിച്ച ഇന്ധനത്തില്‍ 90 ശതമാനത്തിന്റെയും വരവ് നിലയ്ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments