HomeNewsLatest Newsനരേന്ദ്ര മോഡിക്കെതിരെ പ്രതിഷേധം; നൂറ് വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മാറ്റിവെച്ചു

നരേന്ദ്ര മോഡിക്കെതിരെ പ്രതിഷേധം; നൂറ് വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് മാറ്റിവെച്ചു

നൂറ് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ സമ്മേളനം മാറ്റിവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള പ്രതിഷേധം ഭയന്നാണ് സയന്‍സ് കോണ്‍ഗ്രസിന്റെ 105ാം സമ്മേളനം മാറ്റിവെച്ചത്. ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാലയിലായിരുന്നു ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയുള്ള സയന്‍സ് കോണ്‍ഗ്രസ് നിശ്ചയിച്ചിരുന്നത്. ഇവിടെ വിദ്യാര്‍ഥികളുടെ പ്രതിഷേധം ഉണ്ടാകുമെന്ന് കണ്ടാണ് പരിപാടി മാറ്റിവെക്കാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന സുപ്രധാനമായ ഒരു പരിപാടികൂടിയാണ് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്. പരിപാടിക്ക് ആതിഥ്യം വഹിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സര്‍വകലാശാല അധികൃതര്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യം ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന്‍ ഡോ.അച്യൂത് സാമന്ത സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാരുടെ ഏറ്റവും വലിയ വാര്‍ഷിക ഒത്തുചേരലാണ് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്. ദലിത്, പിന്നാക്ക വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ വിദ്യാര്‍ഥികളില്‍ നിന്ന് പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുള്ളതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments