HomeNewsLatest Newsഹൂസ്റ്റണിൽ കനത്ത മഴ: വെള്ളപ്പൊക്കത്തിൽ അഞ്ചുപേർ മരിച്ചു; അടിയന്തരാവസ്ഥ

ഹൂസ്റ്റണിൽ കനത്ത മഴ: വെള്ളപ്പൊക്കത്തിൽ അഞ്ചുപേർ മരിച്ചു; അടിയന്തരാവസ്ഥ

ടെക്‌സാസ്: യു.എസിലെ ഹൂസ്റ്റണിൽ അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അഞ്ചുപേർ മരിച്ചു. മഴ ശക്തമായതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് 44.7 സെന്റിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. തീരപ്രദേശങ്ങളില്‍ നിന്നും 1200 ഓളം പേരെ രക്ഷപ്പെടുത്തി. 1000 ഓളം വീടുകളില്‍ വെള്ളംകയറി. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. 70,000 ഓളം പേരാണ് വൈദ്യൂതി ഇല്ലാതെ കഴിയുന്നത്. ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

rain 5

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments