HomeWorld NewsGulfപ്രവാസികൾക്ക് ആശ്വാസവുമായി കുവൈത്ത്: സ്വകാര്യകമ്പനികൾക്ക് ഇനി ശമ്പളം വെട്ടിക്കുറയ്ക്കാനാവില്ല !

പ്രവാസികൾക്ക് ആശ്വാസവുമായി കുവൈത്ത്: സ്വകാര്യകമ്പനികൾക്ക് ഇനി ശമ്പളം വെട്ടിക്കുറയ്ക്കാനാവില്ല !

സ്വകാര്യ മേഖല ജീവനക്കാരുടെ വേതനം വെട്ടിക്കുറക്കുന്നത് തടയാന്‍ തൊഴില്‍ നിയമം ഭേദഗതി ചെയ്യാനൊരുങ്ങി കുവൈത്ത് സര്‍ക്കാര്‍. ജീവനക്കാരുമായി ചര്‍ച്ച ചെയ്ത് കരാര്‍ കൊണ്ടുവന്നതിന് ശേഷമേ വേതനം വെട്ടിക്കുറക്കാവൂ എന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. തൊഴിലുടമകളും സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും ഏകപക്ഷീയമായി വേതനം വെട്ടിക്കുറക്കുന്നത് തടയാനാണിത്.

ഇതനുസരിച്ച്, ഏകപക്ഷീയമായി വേതനം വെട്ടിക്കുറച്ചാല്‍ ജീവനക്കാര്‍ക്ക് കോടതിയെ സമീപിക്കാം. തൊഴില്‍ കരാര്‍ പരിമിതമോ അനിശ്ചിതമോ ആയ കാലത്തേക്കാണെങ്കിലും ഇത് ബാധകമാണ്. തൊഴില്‍ നിയമത്തിലെ അനുച്ഛേദം 28 ആണ് ഭേദഗതി ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments