HomeWorld NewsGulfസൗദിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തുന്നതിന് ഇനി പുതിയ വ്യവസ്ഥകള്‍; തെറ്റിച്ചാൽ കുടുങ്ങും !

സൗദിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തുന്നതിന് ഇനി പുതിയ വ്യവസ്ഥകള്‍; തെറ്റിച്ചാൽ കുടുങ്ങും !

സൗദി അറേബ്യയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തുന്നതിന് ഇനി പുതിയ വ്യവസ്ഥകള്‍. ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കും സൗദി പൗരന്മാര്‍ക്കും മാത്രമേ ഇനി മുതല്‍ ധനസമാഹരണത്തിന് അനുമതിയുള്ളൂ. വിദേശത്ത് നിന്നുള്ള പണം സ്വീകരിക്കരുതെന്നും വ്യവസ്ഥയിലുണ്ട്. സംഭാവനകള്‍ ശേഖരിക്കുന്നതില്‍ സുതാര്യത വര്‍ധിപ്പിക്കുക, കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ തടയുക തുടങ്ങിയവയാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. ധനസമാഹരണം ഉദ്ദേശിക്കുന്നവര്‍ മാനവ വിഭവശേഷി മന്ത്രാലയത്തില്‍ നിന്ന് ആദ്യം ലൈസന്‍സ് നേടണം. പിന്നീട് ഇതിനായി ബാങ്ക് അക്കൗണ്ട് തുടങ്ങണം. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും മന്ത്രാലയത്തിന് സമര്‍പ്പിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.

വിദേശത്ത് നിന്നുള്ള പണം സ്വീകരിക്കരുതെന്നും വ്യവസ്ഥയിലുണ്ട്. പ്രത്യേക അനുമതിയില്ലാതെ രാജ്യത്തിന് പുറത്ത് നിന്ന് പണമോ ചെക്കുകളോ സ്വീകരിക്കരുത്. രാജ്യത്തിന് പുറത്തുള്ള വ്യക്തിക്കോ സ്ഥാപനത്തിനോ ബന്ധപ്പെട്ട വകുപ്പിന്റെ അനുമതിയില്ലാതെ സംഭാവന നല്‍കരുതെന്നും നിയമത്തിലുണ്ട്. ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ ലൈസന്‍സ് പിന്‍വലിക്കാനും സംഭാവനകള്‍ ശേഖരിക്കുന്നത് നിര്‍ത്താനും വരുമാനം കണ്ടുകെട്ടാനും മാനവ വിഭവശേഷി മന്ത്രാലയത്തിന് അവകാശമുണ്ട്. ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് ലഭിക്കുക. ലൈസന്‍സുള്ള എന്‍.ജി.ഒകള്‍ക്ക് അവരുടെ ആസ്ഥാനം വഴിയോ ശാഖകള്‍ വഴിയോ സംഭാവനകള്‍ ശേഖരിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments