HomeWorld Newsഗാസയിലേക്ക് സഹായമെത്തിക്കാൻ ഇസ്രയേൽ- ഹമാസ് ധാരണ; അവശ്യ സാധനങ്ങൾ കടത്തിവിടും

ഗാസയിലേക്ക് സഹായമെത്തിക്കാൻ ഇസ്രയേൽ- ഹമാസ് ധാരണ; അവശ്യ സാധനങ്ങൾ കടത്തിവിടും

ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കാൻ ഇസ്രയേൽ- ഹമാസ് ധാരണ. ഖത്തറിന്റെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് കൂടുതൽ അവശ്യ സാധനങ്ങൾ ഗാസയിലേക്ക് കടത്തിവിടാൻ ധാരണയായത്. ദോഹയിൽ നിന്ന് ഈജിപ്തിലേക്ക് അയക്കുന്ന സഹായ സാമഗ്രികൾ, അവിടെ നിന്ന് ഗാസയിലേക്ക് കൊണ്ടുപോകാനാണ് ധാരണ. ബന്ദികൾക്കുള്ള മരുന്നുകളും ഇങ്ങനെയെത്തിക്കും. ഒക്ടോബർ ഏഴിനാണ് ഇസ്രയേലിന്റെ അതിർത്തി കടന്ന് ഹമാസ് 240 ലേറെ പേരെ തട്ടിക്കൊണ്ടുപോയത്. ഇവരിൽ 132 പേരാണ് ഇപ്പോഴും ബന്ദികളായി തുടരുന്നത്. ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ ആയിരക്കണക്കിന് ആളുകളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. 132 ഇസ്രയേലികൾ ഹമാസിന്റെ ബന്ദികളായി ഇപ്പോഴും തുടരുന്നുണ്ട്. ഇരു പക്ഷത്തെയും ആക്രമണം നൂറ് ദിവസം പിന്നിട്ടപ്പോഴേക്കും ഗാസയിൽ മാത്രം 24000 പേ‍ർ കൊല്ലപ്പെടുകയും 60000 ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments