HomeWorld NewsGulfപ്രവാസി ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടിയായി ഖത്തറില്‍ ലൈസന്‍സ് മാറ്റി നല്‍കുന്നത്‌ നിര്‍ത്തി

പ്രവാസി ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടിയായി ഖത്തറില്‍ ലൈസന്‍സ് മാറ്റി നല്‍കുന്നത്‌ നിര്‍ത്തി

മറ്റു ഗള്‍ഫ് രാജ്യങ്ങളിലുള്ള ഡ്രൈവിങ് ലൈസന്‍സുമാ യി ഖത്തറിലെത്തുന്ന വിദേശികള്‍ക്ക് ലൈസന്‍സ് മാറ്റി നല്‍കുന്നത് ഖത്തര്‍ ട്രാഫിക് വിഭാഗം നിര്‍ത്തി വെച്ചു. ഇന്ത്യ ഉള്‍പ്പെടെയുളള ഏഷ്യന്‍ രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സുളളവര്‍ക്ക് ഖത്തറില്‍ നേരിട്ട് ഡ്രൈവിംഗ് ടെസ്റ്റ് അനുവദിക്കുന്നതും നിര്‍ത്തിവെച്ചു. ഈ സേവനം ഇനി മുതല്‍ ജിസിസി പൗരന്‍മാര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്ന് ഖത്തര്‍ ട്രാഫിക് വിഭാഗം അറിയിച്ചു. ഏതെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ ഡ്രൈവിംഗ് ലൈസന്‍സുളളവര്‍ക്ക് ഖത്തര്‍ ലൈസന്‍സ് ആക്കിമാറ്റാനുളള അവസരമാണ് ഇതോടെ നഷ്ടമായത്.

ഇന്ത്യ, പാക്കിസ്താന്‍, ബംഗ്ലാദേശ്, ഫിലിപ്പിന്‍സ്, ഈജിപ്ത്, സുഡാന്‍, എത്തോപ്പിയ, ചൈന തുടങ്ങിയ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് ഈ നിയന്ത്രണം ബാധകമാവുക. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഖത്തറില്‍ എളുപ്പം ജോലി തരപ്പെടുത്താന്‍ നിലവിലെ സംവിധാനം ഏറെ സഹായകരമായിരുന്നു. പുതിയ രണ്ടു നിയന്ത്രണങ്ങളും പ്രാബല്യത്തില്‍ വരുന്നതോടെ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമുള്ള പല തസ്തികകളിലും ജോലി ലഭിക്കുക അത്ര എളുപ്പമാവില്ല.

നിലവില്‍ മറ്റു രാജ്യങ്ങളുടെ ലൈസന്‍സുളളവര്‍ ചുരുങ്ങിയത് ഖത്തര്‍ ഡ്രൈിവിങ് ലൈസന്‍സിനായുളള പഠന കോഴ്‌സിന്റെ പകുതിയെങ്കിലും പൂര്‍ത്തിയാക്കിയശേഷം എഴുത്തു പരീക്ഷ കൂടി പാസായാല്‍ മാത്രമേ ഇനി ഡ്രൈവിംഗ് ടെസ്റ്റ് അനുവദിക്കുകയുളളൂ. അതേസമയം ഖത്തറിലെ ഡ്രൈവിംഗ് ടെസ്റ്റുകളില്‍ ചെറിയ ശതമാനം ആളുകള്‍ മാത്രമാണ് പാസാകുന്നതെന്ന് ഈയിടെ ചില പ്രദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments