HomeWorld NewsGulfആൾമാറാട്ടവും വ്യാജ പാസ്‌പോർട്ടുകളും തിരിച്ചറിയുന്നതിനുള്ള പുതിയ സാങ്കേതിക വിദ്യ സൗദിഅറേബ്യ വികസിപ്പിച്ചെടുത്തു

ആൾമാറാട്ടവും വ്യാജ പാസ്‌പോർട്ടുകളും തിരിച്ചറിയുന്നതിനുള്ള പുതിയ സാങ്കേതിക വിദ്യ സൗദിഅറേബ്യ വികസിപ്പിച്ചെടുത്തു

ആള്‍മാറാട്ടവും വ്യാജ പാസ്‌പോര്‍ട്ടുകളും തിരിച്ചറിയുന്നതിനുള്ള പുതിയ സാങ്കേതിക വിദ്യ സൗദിഅറേബ്യയില്‍ വികസിപ്പിച്ചെടുത്തു. ഈ സാങ്കേതിക വിദ്യ സൗദിയിലെ എയര്‍പോര്‍ട്ടുകളില്‍ വൈകാതെ ഉപയോഗിക്കും. പുതിയ സാങ്കേതികവിദ്യ കണ്ടുപിടിച്ച കാര്യം സൗദി ജവാസാത്ത് വൃത്തങ്ങളാണ് അറിയിച്ചത്. സെക്യൂരിറ്റി സൊല്യൂഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കമ്പനിയുമായി സഹകരിച്ചാണ് പുതിയ സാങ്കേതിക വിദ്യ പരീക്ഷിക്കുക. തിരിച്ചറിയല്‍ രേഖകളിലും പാസ്‌പോര്‍ട്ടുകളിലും ഫോട്ടോകളിലുമുളള കൃത്രിമങ്ങള്‍ വേഗത്തില്‍ കണ്ടെത്തുന്നതിന് പുതിയ സാങ്കേതിക വിദ്യ ഏറെ പ്രയോജനപ്പെടുമെന്ന് അധികൃതര്‍ പറഞ്ഞു.

 

 
സൗദിയുടെ പ്രവേശന കവാടങ്ങളില്‍ കാറുകളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ജവാസാത്ത് കൗണ്ടറുകളെ സമീപിക്കാതെ തന്നെ ജൈവഅടയാളങ്ങള്‍ ഒപ്പിയെടുക്കുന്നതിന് പുതിയ സാങ്കേതിക വിദ്യക്ക് സാധിക്കുമെന്നാണ് ജവാസാത്ത് മേധാവികള്‍ പറയുന്നത്. ഏതാനും മേഖകളില്‍ പുതിയ സാങ്കേതിക വിദ്യ പരീക്ഷണങ്ങള്‍ നടത്തിയതായും സൗദിയിലെ എയര്‍പോര്‍ട്ടുകളില്‍ ഇത് വൈകാതെ നടപ്പിലാക്കുമെന്നും ജവാസാത്ത് മേധാവികള്‍ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments