HomeWorld NewsGulfഅടുത്ത ബന്ധുക്കളുടെ മരണത്തിന് സൗദിയിൽ ഇനി 5 ദിവസം അവധി

അടുത്ത ബന്ധുക്കളുടെ മരണത്തിന് സൗദിയിൽ ഇനി 5 ദിവസം അവധി

റിയാദ്: അടുത്ത ബന്ധുക്കളുടെ മരണത്തിന് സൗദിയില്‍ അഞ്ച് ദിവസത്തെ അവധി ലഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം. ശമ്പളത്തോടെയുള്ള അവധിയായിരിക്കും ലഭിക്കുക. ട്വിറ്ററിലൂടെയുള്ള ചോദ്യത്തിനാണ് സൗദി തൊഴില്‍ മന്ത്രാലയം ഇതു സംബന്ധിച്ച് മറുപടി നല്‍കിയത്.

ഏറ്റവും അടുത്ത കുടുംബക്കാരുടെ മരണങ്ങള്‍ക്ക് ശമ്പളത്തോടെ അഞ്ച് ദിവസത്തെ അവധിക്ക് തൊഴിലാളിക്ക് അവകാശമുണ്ടെന്ന് സൗദി തൊഴില്‍മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇതു സംബന്ധമായി തൊഴില്‍ മന്ത്രാലയം നേരത്തെ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു ഇതാണ് അഞ്ച് ദിവസത്തെ അവധിയായി ഉയര്‍ത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയുള്ള ചോദ്യത്തിനുത്തരമായാണ് തൊഴില്‍ മന്ത്രാലയം മറുപടി നല്‍കിയിരിക്കുന്നത്.

അവധി നല്‍കുന്നതുമായുള്ള നിബന്ധന 2015 മര്‍ച്ച് 23ന് പാസ്സാക്കിയ തൊഴില്‍ നിയമത്തിലെ ഭേദഗതികള്‍ വരുത്തിയ 38 ഭേദഗതികളിലുണ്ട്. മുമ്പ് മൂന്ന് ദിവസമായിരുന്നു അവധി. ഭാര്യയുടെ പ്രസവത്തിന് മുമ്പ് ഒരു ദിവസം അവധി നല്‍കിയിരുന്നത് മൂന്ന് ദിവസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളോടെയായിരിക്കും അവധി ലഭിക്കുക.

തൊഴിലാളിയുടെ ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവരാരെങ്കിലും മരണപ്പെടുകയാണെങ്കില്‍ നിലവിലെ മൂന്ന് ദിവസത്തെ അവധിക്ക് പകരം അഞ്ച് ദിവസത്തെ അവധി നല്‍കുക. തൊഴിലിടങ്ങളിലെ അപകടങ്ങളില്‍ പരുക്കേറ്റാല്‍ പരുക്കിന്റെ തോത് അനുസരിച്ച് 30 മുതല്‍ 60 ദിവസം വരെ അവധി നല്‍കണമെന്നും പുതുക്കിയ നിയമത്തില്‍ പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments