HomeWorld NewsEuropeമുസ്‌ലിങ്ങള്‍ക്കു പ്രവേശനമില്ലെന്ന് പറഞ്ഞ ബ്യൂട്ടി പാര്‍ലര്‍ ഉടമ ലണ്ടനിൽ അറസ്റ്റില്‍

മുസ്‌ലിങ്ങള്‍ക്കു പ്രവേശനമില്ലെന്ന് പറഞ്ഞ ബ്യൂട്ടി പാര്‍ലര്‍ ഉടമ ലണ്ടനിൽ അറസ്റ്റില്‍

ലണ്ടന്‍: തന്റെ ബ്യൂട്ടി പാര്‍ലറിലേക്കു മുസ്‌ലിങ്ങള്‍ വരേണ്ടെന്നു ഫെയ്‌സ്ബുക്ക് വഴി അറിയിച്ച ബ്ലിങ്ക് ഒഫ് ബിസെസ്റ്റര്‍ എന്ന സലൂണ്‍ ഉടമയെ പൊലീസ് അറസ്റ്റു ചെയ്തു. പാരിസ് ഭീകരാക്രമണത്തിനു പിന്നാലെയാണു ലണ്ടനില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സ്ത്രീ താന്‍ നടത്തുന്ന പാര്‍ലറിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ‘മുസ്‌ലിങ്ങള്‍ക്കു സ്വാഗതമില്ല, ഇസ്‌ലാം വിശ്വാസികളുടെ ബുക്കിങ് എടുക്കുന്നില്ല’ എന്ന കുറിപ്പിട്ടത്.ഇതിനെ  വിമര്‍ശിച്ചുകൊണ്ടുള്ള ഒട്ടേറെ കമന്റുകള്‍ വന്ന സാഹചര്യത്തിൽ  ഈ ഫെയ്‌സ്ബുക്ക് പേജ് നീക്കം ചെയ്യപ്പെട്ടു. തുടര്‍ന്ന് ഉടമയെ അറസ്റ്റുചെയ്യുകയായിരുന്നു.  തനിക്ക് തന്റെ രാജ്യമാണ് വലുതെന്നും അതിനാല്‍ മുസ് ലിങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം, ഇവരുടെ പ്രസ്താവനയ്‌ക്കെതിരേ ഫെയ്‌സ്ബുക്കില്‍ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments