HomeWorld NewsGulfദുബായിൽ ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്ത തട്ടിപ്പ്: 800 രൂപയുടെ ഭക്ഷണം ഓർഡർ ചെയ്ത...

ദുബായിൽ ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്ത തട്ടിപ്പ്: 800 രൂപയുടെ ഭക്ഷണം ഓർഡർ ചെയ്ത പ്രവാസി യുവാവിന് നഷ്ടമായത് ഒരു ലക്ഷം രൂപ !

ഓണ്‍ലൈൻ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഷ്ടമായത് ഒരുലക്ഷത്തിലേറെ രൂപ. 37 ദിര്‍ഹത്തിന് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ഇയാള്‍ക്ക് 4848 ദിര്‍ഹമാണ് നഷ്ടമായത്. ദുബായില്‍ താമസിക്കുന്ന പ്രവാസിയ്ക്കാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത്. പ്രമുഖ വിദേശ ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ വെബ്‌സൈറ്റിലൂടെയായിരുന്നു യുവാവ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ബര്‍ഗറുകളും, സോഫ്റ്റ് ഡ്രിങ്കുകളും ഒപ്പം റസ്റ്റോറന്റിന്റെ ലോഗോയുള്ള ഒരു പാവയും കൂടി തെരഞ്ഞെടുത്തപ്പോള്‍ ‘ഓഫര്‍’ പ്രകാരമുള്ള വിലയായി 37 ദിര്‍ഹമാണ് വെബ്‌സൈറ്റില്‍ കാണിച്ചത്. പണം നല്‍കാനായി കാര്‍ഡ് വിവരങ്ങളെല്ലാം നല്‍കി ഒടിപിയും കൊടുത്ത ശേഷം അക്കൗണ്ടില്‍ നിന്നും 4848 ദിര്‍ഹം നഷ്ടമായി. ഉടൻ തന്നെ യുവാവ് പോലീസിലും ബാങ്കിലും പരാതി നല്‍കി. ഫാസ്റ്റ് ഫുഡ് കമ്ബനിയുടെ യഥാര്‍ത്ഥ വെബ്സൈറ്റ് പോലെ തോന്നിപ്പിക്കുന്ന വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി അതിന്റെ ലിങ്ക് ഓഫറുകളെന്ന പേരില്‍ അയച്ചുകൊടുത്ത് നടത്തിയ തട്ടിപ്പാണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പണം നല്‍കാനുള്ള സ്ഥിരീകരണത്തിന് വേണ്ടി ലഭിച്ച ഒടിപിയോടൊപ്പം എത്ര തുകയാണ് ഇടപാടെന്ന് രേഖപ്പെടുത്തിയിട്ടുണ്ടാരുന്നെങ്കിലും അത് യുവാവ് ശ്രദ്ധിച്ചിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments