HomeTech And gadgets'യെസ്' ഫോൺ തട്ടിപ്പ് വ്യാപകമാകുന്നു !! സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ് !!

‘യെസ്’ ഫോൺ തട്ടിപ്പ് വ്യാപകമാകുന്നു !! സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ് !!

അപരിചിതമായ നമ്പറില്‍ നിന്നും നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ എന്ന ചോദ്യം കേട്ടാല്‍ ഉടന്‍ ഫോണ്‍ വെക്കണമെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഫോണ്‍ വഴിയുള്ള ഈ തട്ടിപ്പ് വ്യാപകമായിരിക്കുന്നത് അമേരിക്കയിലാണ്. ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഈ തട്ടിപ്പ് വ്യാപിക്കുന്നുവെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ മാസമാണ് അമേരിക്കയില്‍ ‘യെസ്’ ഫോണ്‍ തട്ടിപ്പ് ആദ്യമായി റിപ്പോര്‍ട്ടു ചെയ്തത്. ഫോണ്‍ വഴി ചില ഓണ്‍ലൈന്‍ ഷോപ്പിംങ് സൈറ്റുകള്‍ ഇടപാടുകള്‍ ഉറപ്പിക്കുന്നവയാണ്. ഈ രീതിയെ ഫോണ്‍ വഴിയുള്ള തട്ടിപ്പുകാര്‍ ദുരുപയോഗം ചെയ്യുകയാണ്.

 
പ്രാദേശിക നമ്പറില്‍ നിന്നുള്ള ഫോണ്‍കോളാണ് ആദ്യം ലഭിക്കുക. ഈ കോള്‍ എടുത്തു കഴിഞ്ഞാല്‍ മറുതലയ്ക്കലുള്ളവര്‍ സ്വയം പരിചയപ്പെടുത്തും. പേരും ജോലി ചെയ്യുന്ന സ്ഥാപനവും അടക്കം പറഞ്ഞാണ് പരിചയപ്പെടുത്തുക. ഇതിന് ശേഷം നിങ്ങള്‍ക്ക് കേള്‍ക്കുന്നുണ്ടോ എന്ന് ചോദിക്കും. ‘യെസ്’ എന്ന് പറഞ്ഞാല്‍ ഫോണ്‍ കട്ടാവും. ഈ ‘യെസ്’ ശബ്ദമാണ് തട്ടിപ്പിനായി ഉപയോഗിക്കുക. റെക്കോഡ് ചെയ്യുന്ന യെസ് ശബ്ദം എഡിറ്റ് ചെയ്ത് നിരവധി സാധനങ്ങള്‍ വാങ്ങുന്നതിനുള്ള അനുമതിയുടെ രൂപത്തിലേക്ക് മാറ്റുന്നു. അങ്ങനെ യാതൊരു ആവശ്യവുമില്ലാത്ത സാധനങ്ങള്‍ക്കായി വലിയ തുക നല്‍കേണ്ടി വരുന്നതിനെതിരെ പ്രതികരിച്ചാല്‍ ഈ ശബ്ദരേഖയാണ് തട്ടിപ്പുകാര്‍ തെളിവായി കേള്‍പ്പിക്കുകയും ചെയ്യും. കൂടുതല്‍ തര്‍ക്കത്തിന് നിന്നാല്‍ നിയമപരമായി നീങ്ങുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തും.

 
അമേരിക്കയിലെ ഫ്‌ളോറിഡ, പെന്‍സുല്‍വേനിയ, വിര്‍ജീനിയ എന്നിവിടങ്ങളില്‍ നിന്നും തട്ടിപ്പ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മാത്രമല്ല ദിവസങ്ങള്‍ കഴിയുംതോറും ഈ തട്ടിപ്പിന്റെ വ്യാപ്തി കൂടി വരുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. അതിനാലാണ് ഇത്തരം ഫോണ്‍കോള്‍ ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ കോള്‍ കട്ട് ചെയ്യണമെന്ന് സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. ഇനി അഥവാ തട്ടിപ്പിനിരയായാല്‍ വൈകാതെ അധികൃതരെ സമീപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അപരിചിതമായ നമ്പറില്‍ നിന്നും നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ എന്ന ചോദ്യം കേട്ടാല്‍ ഉടന്‍ ഫോണ്‍ വെക്കണമെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്.

”ഞാനും ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ആ അവസ്ഥയിൽ ഞാൻ എന്തു ചെയ്യണമായിരുന്നു ” ? കാതൽ സന്ധ്യയുടെ വെളിപ്പെടുത്തൽ !!

ഭർത്താവ് കൈമാറിയ മൊബൈൽ ദൃശ്യം കാട്ടി ഭാര്യയെ പീഡിപ്പിക്കാൻ കൂട്ടുകാരന്റെ ശ്രമം…. എന്നാൽ നടന്നതോ ദൈവത്തിന്റെ കയ്യൊപ്പുള്ള മറ്റൊരു സംഭവം !!

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments