HomeTech And gadgetsപുതുവർഷം മുതൽ ഇത്തരം ഫോണുകളിൽ വാട്സ് ആപ്പ് ലഭിക്കില്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

പുതുവർഷം മുതൽ ഇത്തരം ഫോണുകളിൽ വാട്സ് ആപ്പ് ലഭിക്കില്ല; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് 2018 ആരംഭിക്കുന്നതോടെ ചില ഫോണുകളില്‍ അപ്രത്യക്ഷമായേക്കും. ചില സ്മാര്‍ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമുകളില്‍ വാട്‌സ്ആപ്പ് സേവനം ഡിസംബര്‍ 31 ന് ശേഷം തുടരേണ്ടെന്ന് ഉടമസ്ഥരായ ഫെയ്‌സ്ബുക്ക് തീരുമാനിച്ചു. ബ്ലാക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10, വിന്‍ഡോസ് ഫോണ്‍ 8.0 അല്ലെങ്കില്‍ അതിനുമുമ്പുള്ള ഒഎസുകള്‍ ഉപയോഗിക്കുന്ന ഫോണുകളിലാണ് വാട്‌സാപ്പ് തങ്ങളുടെ സേവനം അവസാനിപ്പിക്കുക. ഈ പ്ലാറ്റ് ഫോമില്‍ തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, ചില ഫീച്ചറുകള്‍ ഏതുനിമിഷവും നിര്‍ത്തലാക്കുമെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി.

ഭാവിയില്‍ വാട്‌സാപ്പ് വികസിപ്പിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാത്ത പ്ലാറ്റ്‌ഫോമുകളായതിനാലാണ് ഇവയിലെ സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ആന്‍ഡ്രോയ്ഡ് 4.0 മുതലുള്ളവ, ഐ.ഒ.എസ്7 ന്‌ശേഷം, വിന്‍ഡോസ് ഫോണ്‍ 8.1 നു ശേഷമുള്ള പ്ലാറ്റ്‌ഫോമുകളുള്ള ഫോണുകള്‍ ഉപയോഗിക്കുകയോ, അപ്‌ഗ്രേഡ് ചെയ്യുകയോ വേണമെന്ന് വാട്‌സ്ആപ്പ് അധികൃതര്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments