HomeTech And gadgetsയുപിഐ പേയ്മെന്റ് സംവിധാനത്തില്‍ വൻ മാറ്റം വരുന്നു; ഇനി പേയ്മെന്റ് ആപ്പുകൾ ഇല്ലാതെയും പണമിടപാടുകൾ നടത്താം

യുപിഐ പേയ്മെന്റ് സംവിധാനത്തില്‍ വൻ മാറ്റം വരുന്നു; ഇനി പേയ്മെന്റ് ആപ്പുകൾ ഇല്ലാതെയും പണമിടപാടുകൾ നടത്താം

യുപിഐ സംവിധാനത്തില്‍ വിപ്ലവകരമായ പുതിയ മാറ്റം വരുന്നു. വ്യക്തികള്‍ക്ക് യുപിഐ ഇടപാടുകള്‍ നടത്താന്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്റെ ആവശ്യമില്ലെന്നതാണ് ഇതിന്റെ സവിശേഷത. യുപിഐ പ്ലഗിന്‍ എന്നോ അല്ലെങ്കില്‍ മര്‍ച്ചന്റ് സോഫ്റ്റ്‍വെയര്‍ ഡെവലപ്‍മെന്റ് കിറ്റ് എന്നോ വിളിക്കാവുന്ന സംവിധാനമാണ് പുതിയതായി വരുന്നത്. ഇതിലൂടെ വ്യാപാരികള്‍ക്ക് ഒരു വിര്‍ച്വല്‍ പേയ്മെന്റ് അഡ്രസ് സൃഷ്ടിക്കാനും പ്രത്യേക പേയ്മെന്റ് ആപ്ലിക്കേഷനുകളൊന്നും ഉപയോഗിക്കാതെ ഈ അഡ്രസ് ഉപയോഗിച്ച് ഉപഭോക്താക്കളില്‍ നിന്ന് പണം സ്വീകരിക്കാനും സാധിക്കും എന്നതാണ് പ്രത്യേകത. വരും നാളുകളില്‍ ഇത് പ്രാബല്യത്തില്‍ വരുന്നതോടെ ഗൂഗ്ള്‍ പേയും ഫോണ്‍ പേയും അടക്കമുള്ള യുപിഐ ട്രാന്‍സാക്ഷന്‍ ആപ്ലിക്കേഷനുകള്‍ക്ക് വെല്ലുവിളിയാവുമെന്നുമാണ് വിലയിരുത്തൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments