HomeTech And gadgetsഫെയ്‌സ്ബുക്കില്‍ നിന്നും ചോർത്തുന്ന സ്വകാര്യ വിവരങ്ങള്‍ വോട്ടായി മാറുന്നതെങ്ങിനെയെന്നറിയാമോ ?

ഫെയ്‌സ്ബുക്കില്‍ നിന്നും ചോർത്തുന്ന സ്വകാര്യ വിവരങ്ങള്‍ വോട്ടായി മാറുന്നതെങ്ങിനെയെന്നറിയാമോ ?

ഫെയ്‌സ്ബുക്കില്‍ നിന്നും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം
അന്തര്‍ദേശീയ തലത്തില്‍ വന്‍ വിവാദമായി കത്തിപ്പടരുകയാണ് . അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനു വേണ്ടി കേംബ്രിഡ്ജ് അനലിറ്റിക്ക തിരഞ്ഞെടുപ്പ് കാലത്ത് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണമാണ് വിവാദമായി മാറിയത്. സംഭവം ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പോലും സ്ഥീകരിച്ചിരുന്നു.

Also read: ഇത് ഒരു മകന്റെ വിനീതമായ അപേക്ഷ; വീൽചെയറിൽ ജീവിതം തളയ്ക്കപ്പെടുന്നവരെക്കുറിച്ച് മോഹൻലാലിൻറെ വൈറലായ കുറിപ്പ്

തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ വിജയത്തിനു വിപുലമായ രീതിയില്‍ ഫെയ്‌സ്ബുക്കില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. ഇതിനു പല മാര്‍ഗങ്ങളുണ്ട്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ അനലിറ്റിക്‌സ് ഉപയോഗിച്ചാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങള്‍ക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കാന്‍ ശ്രമിക്കുക. ഏതു മതവിഭാഗത്തിലുള്ള ആളുകളാണ് ഓരോ പ്രദേശങ്ങളും താമസിക്കുന്നതയെന്ന് വിവരം ഡിജറ്റലായി അറിയാന്‍ സാധിക്കും. ഇതിലൂടെ വര്‍ഗീയ ധ്രുവീകരണം നടത്താനും വോട്ടു പിടിക്കാനും സാധിക്കും. അവര്‍ക്ക് താത്പര്യമുള്ള വിവാദപരമായ മതവിഷയങ്ങളും അനലിറ്റികസില്‍ നിന്നും ലഭിക്കാന്‍ സാധ്യതയുണ്ട്.

ഒരു ലൊക്കേഷനില്‍ നിന്നുള്ള വ്യക്തികളുടെ ആക്റ്റിവിറ്റി ഏറ്റവും കൂടുതല്‍ നടക്കുന്നത് ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ പേജുമായി ബന്ധപ്പെട്ടാണെന്ന വിവരം ഡാറ്റ അനലിറ്റികസില്‍ നിന്നും ലഭിക്കും. ഇവരുടെ പ്രായം, ലിംഗം തുടങ്ങിയവ മനസിലാക്കം. പൊതുവായി താത്പര്യങ്ങള്‍ ഉള്ള വിഷയങ്ങളും മനസിലാക്കി അതിനുസരിച്ച് പ്രചാരണം നടത്താനായി സാധിക്കും. പാര്‍ട്ടിക്കതിരെ പ്രാദേശികമായി ഉയരുന്ന ജനവികാരത്തിന്റെ പരിച്ഛേദം ഫെയ്‌സ്ബുക്കില്‍ നിന്ന് ലഭിക്കും. ഒരു ലൊക്കേഷനില്‍ നിന്നുള്ള പോസ്റ്റുകള്‍, റിയാക്ഷന്‍സ് തുടങ്ങിയവയുടെ അനലിറ്റികസ് ഉപയോഗിച്ചാണ് ഇതു സാധ്യമായി മാറുന്നത്. ആ ഡാറ്റ വഴി തങ്ങള്‍ക്കതിരെയായ ജനവികാരം മാറ്റിയെടുക്കുന്നതിനുള്ള ശ്രമം നടത്തായി രാഷ്ട്രീയ പാര്‍ട്ടിക്ക് സാധിക്കും.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നമോയെന്ന പേരില്‍ ബ്രാന്റയായി അവതരിപ്പിച്ചതും സൈബര്‍ പ്രചാരണമാണ്. അനുവാദമില്ലാത്ത വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ച് തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്നതായിട്ടാണ് ആരോപണങ്ങള്‍. ഫെയ്‌സ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments