HomeTech And gadgetsഇന്ധനം നിറയ്ക്കാന്‍ ഇനി പമ്പിൽ പോകേണ്ട; പെട്രോൾ പമ്പ് ഇനി നിങ്ങൾക്കരികിലേക്കെത്തും

ഇന്ധനം നിറയ്ക്കാന്‍ ഇനി പമ്പിൽ പോകേണ്ട; പെട്രോൾ പമ്പ് ഇനി നിങ്ങൾക്കരികിലേക്കെത്തും

ഇന്ധനം നിറയ്ക്കാന്‍ ഇനി പമ്പിൽ പോകേണ്ട. ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ സ്റ്റേഷന്‍ ഇനി വാഹനങ്ങള്‍ക്കരികില്‍ എത്തും. രാജ്യത്തെ പ്രമുഖ ഇന്ധനവിതരണ കമ്ബനിയായ അഡ്നോക് ആണ് പുതുമയാര്‍ന്ന പദ്ധതി നടപ്പാക്കുന്നത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് ഇന്ധനമെത്തിക്കുന്ന ഈ സംവിധാനം വൈകാതെ നടപ്പാക്കുമെന്നു കമ്ബനിയധികൃതര്‍ സൂചിപ്പിച്ചു. നൂതന സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ഇടപാടുകാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുകയെന്നതാണു ലക്ഷ്യം.

വിവിധ എമിറേറ്റുകളിലായി 360 പെട്രോള്‍ സ്റ്റേഷനുകള്‍ അഡ്നോക് കമ്ബനിയുടെ കീഴിലുണ്ട്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന വിതരണം കുറ്റമറ്റതാണെന്ന് ഉറപ്പായാല്‍ വ്യാപിപ്പിക്കുമെന്നും വ്യക്തമാക്കി. അഡ്നോക് കമ്ബനി വഴി കഴിഞ്ഞ വര്‍ഷം 998 കോടി ലീറ്റര്‍ ഇന്ധനമാണ് വിതരണം ചെയ്തത്. പുതിയ 24 പെട്രോള്‍ സ്റ്റേഷനുകള്‍ തുറക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments