HomeTech And gadgetsഈ സെറ്റിങ് ഓൺ ആക്കിയില്ലെങ്കിൽ ഇനിമുതൽ ഹോം പേജിൽ വിഡിയോകൾ കാണില്ല; പുതിയ മാറ്റവുമായി യൂട്യൂബ്

ഈ സെറ്റിങ് ഓൺ ആക്കിയില്ലെങ്കിൽ ഇനിമുതൽ ഹോം പേജിൽ വിഡിയോകൾ കാണില്ല; പുതിയ മാറ്റവുമായി യൂട്യൂബ്

യൂട്യൂബില്‍ സമീപകാലത്തായി നിരവധി മികച്ച ഫീച്ചറുകളാണ് എത്തിയിട്ടുള്ളത്. നിങ്ങള്‍ യൂട്യൂബില്‍ വാച്ച്‌ ഹിസ്റ്ററി (watch history) ഓഫ് ചെയ്തിടുന്ന ആളാണെങ്കില്‍, അല്ലെങ്കില്‍, യൂട്യൂബില്‍ ഒന്നും സെര്‍ച് ചെയ്തിട്ടില്ലെങ്കില്‍, ഹോം പേജില്‍ വിഡിയോ റെക്കമെന്റേഷനുകളൊന്നും തന്നെ ഇനിമുതൽ ദൃശ്യമാകില്ല. നിങ്ങള്‍ കാണുന്ന വിഡിയോകള്‍ എന്തൊക്കെയാണെന്ന് മറ്റൊരാള്‍ കാണാതിരിക്കാനായി ‘വാച്ച്‌ ഹിസ്റ്ററി’ ഓഫ് ചെയ്തിട്ടാല്‍, ഇനി ഒരു വിഡിയോ പോലും യൂട്യൂബ് ഹോംപേജിലുണ്ടാകില്ല, മറിച്ച്‌, സെര്‍ച് ബാറും പ്രൊഫൈല്‍ ചിത്രവും മാത്രമാകും കാണാൻ സാധിക്കുക.പൊതുവെ നിങ്ങള്‍ കാണുന്ന വിഡിയോകള്‍ അനുസരിച്ചാണ്, ഹോം പേജില്‍ യൂട്യൂബ് അതുമായി ബന്ധപ്പെട്ട ഉള്ളടക്കം ദൃശ്യമാക്കുന്നത്. അതായത്, ‘വാച്ച്‌ ഹിസ്റ്ററി’ യൂട്യൂബിനും അതുപോലെ യൂസര്‍മാര്‍ക്കും ഏറെ പ്രധാനപ്പെട്ടതാണെന്ന് ചുരുക്കം. അതേസമയം, പുതിയ സവിശേഷതയെ കുറിച്ചുള്ള വിശദീകരണവുമായി യൂട്യൂബ് രംഗത്തെത്തിയിട്ടുണ്ട്. ശുപാര്‍ശ ചെയ്യപ്പെടുന്ന വിഡിയോകളുടെ ശല്യമില്ലാതെ, ഉപയോക്താക്കള്‍ക്ക് അവര്‍ കാണാൻ ആഗ്രഹിക്കുന്ന ഉള്ളടക്കം തിരയാനും സബ്‌സ്‌ക്രൈബുചെയ്‌ത അക്കൗണ്ടുകളിലേക്ക് എളുപ്പത്തില്‍ പോകാനും പുതിയ മാറ്റം ഉപകാരപ്പെടുമെന്നാണ് യൂട്യൂബ് വ്യക്തമാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments