HomeTech And gadgetsവ്യാജവാര്‍ത്തകള്‍ തടയാന്‍ പുതിയ തന്ത്രവുമായി ഫേസ്ബുക്ക് !

വ്യാജവാര്‍ത്തകള്‍ തടയാന്‍ പുതിയ തന്ത്രവുമായി ഫേസ്ബുക്ക് !

തങ്ങള്‍ ടെക്നോളജി കമ്ബനിയാണ്, അല്ലാതെ പബ്ലിഷിംഗ് കമ്ബിനി അല്ല എന്ന് ഫേസ്്ബുക്ക് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. വ്യാജവാർത്തകൾ എന്നും ഫേസ്ബുക്കിന് ഒരു തലവേദനയായിരുന്നു. കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞടുപ്പില്‍ ഹിലരി ക്ലിന്റണ്‍ തോല്‍ക്കാന്‍ കാരണം ഫേസ്ബുക്കിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്തകളാണെന്ന് വരെ ആരോപണമുണ്ടായി.ഇതോടെ വ്യാജവാര്‍ത്തകള്‍ക്കെതിരായ നടപടികള്‍ സ്വീകരിക്കാന്‍ ഫേസ്ബുക്ക് നിര്‍ബന്ധിതരായി. ഫേസ്ബുക്കിന്റെ സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്.

 

 
തെറ്റായവിവരങ്ങള്‍ ഫേസ്്ബുക്കില്‍ പ്രചരിക്കുന്നതിനെതിരായ പരിശ്രമങ്ങള്‍ ഫേസ്ബുക്ക് നടത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് സാങ്കേതികമായും താത്വികമായും സങ്കീര്‍ണമായ പ്രശ്നമാണ് എന്നും മാര്‍ക്ക് പറയുന്നു. ഫേസ്്ബുക്കില്‍ പ്രചരിക്കുന്ന വിവരങ്ങളില്‍ തെറ്റായവ വളരെ കുറഞ്ഞ അളവിലാണ് എന്നതിനാല്‍ തന്നെ ഇതിനെതിരെയുള്ള തങ്ങളുടെ ജോലി കൂടും എന്നും അദ്ദേഹം പറയുന്നു. വ്യജ വാര്‍ത്തകള്‍ തടയാനായി തങ്ങള്‍ സ്വീകരിച്ച മാര്‍ഗങ്ങളും സക്കര്‍ബര്‍ഗ് പറഞ്ഞു. തെറ്റാണ് എന്ന് ഉപഭോക്താക്കള്‍ കരുതുന്ന പോസ്റ്റുകള്‍ അവര്‍ക്കുമുന്‍പേ ഫേസ്്ബുക്ക് സ്വയം തിരിച്ചറിയുക എന്നതാണ് ഒരു രീതി.

 

 

 

തെറ്റായ വിവരങ്ങള്‍ ഫെയ്സ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്യാനുള്ള ഉപാധി കൂടുതല്‍ എളുപ്പമുള്ളതാക്കും. മാത്രമല്ല, വിവരങ്ങളുടെ ആധികാരികത ഉറപ്പു വരുത്താനായി പുറത്തു നിന്നുള്ള കമ്ബിനികളുടേയും മാധ്യമപ്രവര്‍ത്തകരുടേയും സഹായം ലഭ്യമാക്കും. തെറ്റായ വിവരങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പോസ്റ്റുകളില്‍ ‘ഇത് തെറ്റായ വിവരമാകാം’ എന്ന ലേബലുകള്‍ കൊണ്ടുവരും. വ്യാജവാര്‍ത്തകള്‍ ഫേസ്്ബുക്കിലൂടെ പ്രചരിക്കുന്നവരെ പരസ്യം ചെയ്യാന്‍ അനുവദിക്കില്ല എന്ന പുതിയ പരിഷ്കാരവും ഉണ്ട്. വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നത് നിരുല്‍സാഹപ്പെടുത്തുകയല്ല, മറിച്ച്‌ ഉള്ളടക്കത്തിന്റെ ആധികാരികത ഉറപ്പു വരുത്തുക എന്നതാണ് കമ്ബിനിയുടെ നിലപാട് എന്ന് സക്കര്‍ബര്‍ഗ് പറയുന്നു.

വീട്ടിൽ വച്ച് 2000 രൂപ പ്രിന്റ് ചെയ്തു ഷോപ്പിംഗ് ! തൃശൂരുള്ള ഈ പ്ലസ്ടു വിദ്യാർത്ഥിനി ആള് വേറെ ലെവലാ !

ഗോഡ്ഫാദറിൽ ജഗദീഷ് മരത്തിൽനിന്നും വീഴുന്ന ആ സീനിൽ ശരിക്കും എന്നതാണ് സംഭവിച്ചത് എന്നറിയാമോ ? ഭാഗ്യം !

സിനിമ നടൻ പെൺസുഹൃത്തിന് അയച്ച ചൂടൻ നഗ്നഫോട്ടോ കിട്ടിയത് വനിതാ അഭിഭാഷകയ്ക്ക് ! സംഭവം ആലുവയിൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments