HomeTech And gadgetsഈ 25 പാസ്‌വേർഡുകൾ ഒരിക്കലും ഉപയോഗിക്കരുത് !!

ഈ 25 പാസ്‌വേർഡുകൾ ഒരിക്കലും ഉപയോഗിക്കരുത് !!

എളുപ്പത്തില്‍ ഓര്‍ത്തിരിക്കാന്‍ വളരെ ലളിതമായ പാസ്‌വേര്‍ഡുകള്‍ നല്‍കുന്നവരാണ് പലരും. സങ്കീര്‍ണ്ണമായ പാസ്‌വേര്‍ഡുകള്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം പലര്‍ക്കും അറിയില്ല.എന്നാല്‍ ഇവ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സങ്കീര്‍ണ്ണമായ പാസ്‌വേര്‍ഡുകള്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം പലര്‍ക്കും അറിയില്ല. 10 മില്യന്‍ പാസ്‌വേര്‍ഡുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും അപകടകരമായ 25 പാസ്‌വേര്‍ഡുകളുടെ ലിസ്റ്റ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പുറത്തു വിട്ടിട്ടുണ്ട്.

സോഷ്യൽമീഡിയ അക്കൗണ്ട് ഇമെയില്‍ തുടങ്ങിയവയ്ക്കു പാസ്‌വേഡ് ഇടുമ്പോള്‍ ശ്രദ്ധ വേണം എന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു. 10 മില്ല്യണ്‍ പാസ്‌വേഡുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും അപകടകാരികളായ 25 പാസ്‌വേഡുകളുടെ ലിസ്റ്റ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പുറത്തുവിട്ടു. ആ കൂട്ടത്തില്‍ ഈ പാസ്‌വേഡുകള്‍ ഒരു കാരണവശാലും നല്‍കരുത് എന്ന് ഇവര്‍ കര്‍ശനനിര്‍ദേശം നല്‍കുന്നു.

പട്ടിക പ്രകാരം താഴെ പറയുന്ന 25 പാസ്‌വേര്‍ഡുകള്‍ ഒട്ടും സുരക്ഷിതമല്ല: 123456, 123456789, qwerty, 12345678, 111111, 1234567890, 1234567, password, 123123, 987654321, qwertyyuiop, mynoob, 123321, 666666, 18atcskd2w, 7777777, 1q2w3e4r, 654321, 555555, 3rjs1la7qe, google, 1q2w3e4r5t, 123qwe, zxcvbnm, 1q2w3e.
നിങ്ങളുടെ പാസ്‌വേര്‍ഡ് സുരക്ഷമല്ല എന്ന തോന്നിയാല്‍ അത് ശക്തമാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. അതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ:

1. പാസ്‌വേര്‍ഡ്‌ നീണ്ടതാണെന്ന് ഉറപ്പുവരുത്തുക

ഏറ്റവും പ്രധാനപ്പെട്ട പാസ്‌വേര്‍ഡ് സുരക്ഷ എന്നു പറയുന്നത് പാസ്‌വേര്‍ഡിന്റെ നീളം കൂട്ടുക എന്നതാണ്. ഏറ്റവും കുറഞ്ഞത് 8 അക്ഷരങ്ങള്‍ പാസ്‌വേര്‍ഡില്‍ ഉണ്ടാവണം. കുറച്ചുകൂടി നല്ലത് പാസ്‌വേര്‍ഡ് 14 അക്ഷരങ്ങളില്‍ കുറയരുത് എന്നതാണ്. 25 അക്ഷരങ്ങളാണെങ്കില്‍ ഏറ്റവും ഉത്തമം അതാണ്.

2. വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും ഇടകലര്‍ത്തല്‍

സാധാരണ എല്ലാവരും ചെയ്യുന്ന പൊതുവായ രീതി പാസ്‌വേര്‍ഡുകള്‍ക്ക് ഇംഗ്ലീഷിലെ ചെറിയ അക്ഷരങ്ങള്‍ ഉപയോഗിക്കുക എന്നതാണ്. ലളിതമായ രീതിയാണിത്. സൗകര്യവും. ഉദാഹരണത്തിന് ‘malayalam22’. എന്നാലിത് അത്ര സുരക്ഷമല്ല. ഏറ്റവും സുരക്ഷിതം ഇംഗ്ലീഷിലെ വലുതും ചെറുതുമായ അക്ഷരങ്ങള്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്ന രീതിയാണ്. ഉദാഹരണത്തിന് ‘malayalam22’ എന്ന് വെറുതെ ഉപയോഗിക്കുന്നതിനു പകരം ‘mAlaYalAm22’ എന്ന് ഉപയോഗിക്കുക.

3. ഊഹിക്കാനാവാത്ത പദങ്ങളുപയോഗിക്കല്‍

സുപരിചിതമായ വാക്കുകള്‍ പാസ്‌വേര്‍ഡ് ആയി ഉപയോഗിക്കുന്നത് നന്നല്ല. നമ്മുടെയോ നമ്മുടെ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ സ്ഥാപനങ്ങളുടെയോ ഒന്നും പേര് ഇതിനായി ഉപയോഗിക്കരുത്. കാരണം അത് പൊളിക്കാന്‍ വളരെ എളുപ്പമാണ്. അതുകൊണ്ട് ഡിക്ഷ്ണറികളിലില്ലാത്ത വാക്കുകള്‍ പോലും ഉപയോഗിക്കുന്നതാവും ഏറ്റവും ഉചിതം. (ഉപയോഗിക്കുന്ന വാക്ക് നമ്മള്‍ ഓര്‍ത്തില്ലെങ്കില്‍ പണികിട്ടും.) കാരണം പരിചിതമായ വാക്കുകള്‍ ഉപയോഗിച്ചുള്ള പാസ്‌വേര്‍ഡുകള്‍ ഹാക്ക് ചെയ്യാനുള്ള സോഫ്റ്റ്‌വെയറുകള്‍ തന്നെ സുലഭമത്രേ.

4. അക്ഷരങ്ങളും അക്കങ്ങളും ഇടകലര്‍ത്തി ഉപയോഗിക്കല്‍

പാസ്‌വേര്‍ഡ് നിര്‍മിക്കാനായി വെറും അക്ഷരങ്ങള്‍ മാത്രം ഉപയോഗിക്കുന്ന രീതിയും നല്ലതല്ല. മറിച്ച് പാസ്‌വേര്‍ഡ് നിര്‍മ്മിക്കുമ്പോള്‍ അക്ഷരങ്ങളും അക്കങ്ങളും ഇടകലര്‍ത്തി നല്‍കുക. അത് പാസ്‌വേര്‍ഡ് സുരക്ഷമാക്കാന്‍ കൂടുതലുപകരിക്കും. ഉദാഹരണമായി ‘mAlaYalAm22’ ഇങ്ങനെ നല്‍കുന്നതിലും നല്ലത് ‘mAlaYal22Am’ എന്ന് ഉപയോഗിക്കുന്നതാണ്.

5. ഒരു വാചകത്തിന്റെ ആദ്യാക്ഷരങ്ങള്‍ ഉപയോഗിക്കല്‍

പാസ്‌വേര്‍ഡ്‌ നിര്‍മ്മിക്കാന്‍ മറ്റൊരു രീതിയും ഉപയോഗപ്രദമാണ്. നമുക്ക്‌ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരു ഇംഗ്ലീഷ് വാചകത്തിന്റെ വാക്കുകളിലെ ആദ്യാക്ഷരങ്ങള്‍ ഉപയോഗിച്ച് പാസ്‌വേര്‍ഡ്‌ നിര്‍മ്മിക്കുന്ന രീതിയാണത്.
ഉദാഹരണത്തിന് നമുക്ക് ഓര്‍ത്തിരിക്കാന്‍ കഴിയുന്ന വാചകം ‘A bird in hand is worth two in the bush’ എന്നാണെന്നിരിക്കട്ടെ, അപ്പോള്‍ പാസ്‌വേര്‍ഡായി ‘abihiwtitb’ എന്ന് കൊടുക്കാം.

6. പിന്‍ കോഡോ ബര്‍ത്ത്‌ഡേയോ തലതിരിച്ച് നല്‍കല്‍

പരമാവധി ഊഹിക്കാന്‍ കഴിയാത്ത വാക്കുകള്‍ പാസ്‌വേര്‍ഡിനായി ഉപയോഗിക്കണമെന്ന് പറഞ്ഞിരുന്നല്ലോ. അതില്‍ തന്നെ മറ്റൊരു രീതി അവലംബനീയമാണ്. അതായത് നമ്മുടെ ഫോണ്‍ നമ്പര്‍, പിന്‍ നമ്പര്‍, ബര്‍ത്ത് ഡേ മുതലായവ തിരിച്ച് നല്‍കല്‍. ഉദാഹരണത്തിന്‌ നിങ്ങളുടെ ബര്‍ത്ത് ഡേ 1992 ഫെബ്രുവരി 15 ആണെന്നിരിക്കട്ടെ അപ്പോള്‍ പാസ്‌വേര്‍ഡായി സാധാരണ നിങ്ങള്‍ കൊടുക്കുക 19920215 എന്നായിരിക്കുമല്ലോ. ഇതിനു പകരം 51202991 എന്ന് നല്‍കുന്നതായിരിക്കും ഉത്തമം.

7. ഒരേ പാസ്‌വേര്‍ഡ് ഒന്നിലധികം അക്കൗണ്ടുകള്‍ക്ക് ഉപയോഗിക്കാതിരിക്കല്‍

ഇത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരേ പാസ്‌വേര്‍ഡ് ഒന്നിലധികം അക്കൗണ്ടുകള്‍ക്ക് ഉപയോഗിക്കാതിരിക്കുക. അത് പെട്ടെന്നുതന്നെ എല്ലാ അക്കൗണ്ടുകളും ഹാക്ക് ചെയ്യാന്‍ സഹായിക്കും എന്ന് അറിയാമല്ലോ. താല്‍ക്കാലികമായി നല്‍കേണ്ടിവരുന്ന അക്കൗണ്ടുകള്‍ക്കു പോലും ഒരേ പാസ്‌വേര്‍ഡ് നല്‍കരുത്.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments