HomeTech And gadgetsമാധ്യമ പ്രവർത്തകർക്ക് കിടിലൻ 'പണികൊടുക്കാനൊരുങ്ങി' ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; വാർത്തകളും ലേഖനങ്ങളും എഴുതാൻ എ.ഐ 'ജെനസിസ്' ടൂൾ...

മാധ്യമ പ്രവർത്തകർക്ക് കിടിലൻ ‘പണികൊടുക്കാനൊരുങ്ങി’ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; വാർത്തകളും ലേഖനങ്ങളും എഴുതാൻ എ.ഐ ‘ജെനസിസ്’ ടൂൾ വരുന്നു !

ലാര്‍ജ് ലാംഗ്വേജ് മോഡലില്‍ ഗൂഗിൾ മാധ്യമ മേഖലക്ക് ഉതകുന്ന തരത്തിലുളള എ.ഐ ടൂളിനെ സൃഷ്ടിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വാര്‍ത്ത തയ്യാറാക്കാന്‍ സഹായിക്കുന്ന ഈ ടൂളിനെ വലിയ മാധ്യമ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലേക്ക് ഗൂഗിള്‍ എത്തിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ടൂളിന് വാര്‍ത്തകളും ലേഖനങ്ങളും അനായാസം എഴുതാന്‍ സാധിക്കും. മാധ്യമ പ്രവര്‍ത്തകരെ അവരുടെ ജോലിയില്‍ സഹായിക്കാന്‍ ഉതകുന്ന ഒരു പേഴ്‌സണല്‍ അസിസ്റ്റന്റ് എന്ന നിലയിലാണ് എ.ഐ ടൂളിനെ ഗൂഗിള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ജെനസിസ് എന്നായിരിക്കും പ്രസ്തുത ടൂള്‍ അറിയപ്പെടുക. എന്നാൽ, വാര്‍ത്ത എഴുതാന്‍ എ.ഐ ഉപകരണങ്ങള്‍ എത്തുന്നതില്‍ പലരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ന്യൂസ് റൂം എഐ കയ്യടക്കിയാല്‍ ജോലി പോകുമോയെന്ന ആശങ്കകള്‍ ഉയരുന്നുണ്ട്. എഐ ജോലികള്‍ ഏറ്റെടുക്കുന്നതും തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും സംബന്ധിച്ച്‌ പല പ്രസിദ്ധീകരണങ്ങളും ആശങ്കകള്‍ ഉയർത്തിക്കഴിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments