HomeNewsLatest Newsലോകകപ്പ് ക്രിക്കറ്റ്: അഫ്ഗാനിസ്ഥാനു മുന്നിൽ തോറ്റു തുന്നം പാടി ഇംഗ്ലണ്ട്; അഫ്ഗാൻ വിജയം 69 റൺസിന്‌

ലോകകപ്പ് ക്രിക്കറ്റ്: അഫ്ഗാനിസ്ഥാനു മുന്നിൽ തോറ്റു തുന്നം പാടി ഇംഗ്ലണ്ട്; അഫ്ഗാൻ വിജയം 69 റൺസിന്‌

ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് അഫ്ഗാനിസ്ഥാൻ. ആദ്യം ബാറ്റ് ചെയ്ത അഫ്​ഗാൻ 49.5 ഓവറിൽ 284 ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 40.3 ഓവറിൽ 215 റൺസിൽ എല്ലാവരും പുറത്തായി. 69 റൺസിനാണ് അഫ്ഗാന്റെ വിജയം. അഫ്​ഗാൻ നിരയിൽ റഹ്മാനുള്ള ഗുർബാസും ഇക്ക്രം അലിഖില്ലും അർധസെഞ്ചുറി നേടി. ഇം​ഗ്ലണ്ടിനായി ആദിൽ റാഷിദ് മൂന്നും മാർക് വുഡ് രണ്ട് വിക്കറ്റ് നേടി. ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമാണിത്. ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത മുജീബ് ഉർ റഹ്മമാനാണ് കളിയിലെ താരം. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 284 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് തുടക്കം മുതൽ പിഴച്ചിരുന്നു. 61 പന്തിൽ ഒരു സിക്സും ഏഴ് ഫോറും അടക്കം 66 റൺസ് നേടിയ ഹാരി ബ്രൂക്ക് മാത്രമാണ് അൽപമെങ്കിലും ആശ്വാസമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments