ഇന്ത്യന്‍ അത്ലറ്റിക്സിലെ പതിനഞ്ച് വര്‍ഷക്കാലത്തിന് ശേഷം ഡിസ്കസ് ത്രോ താരം വികാസ് ഗൗഡ വിരമിച്ചു. ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് ട്വിറ്റര്‍ പേജിലൂടെ വികാസിന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഭുവനേശ്വറില്‍ ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പ് വെങ്കലം നേടിയതിന് ശേഷം വികാസ് ഗൗഡ പ്രധാന ചാമ്ബ്യന്ഷിപ്പുകളിലൊന്നും പങ്കെടുത്തിട്ടില്ല.
ഏറെ ആലോചിച്ച ശേഷമാണ് തീരുമാനം. ഇനിയും ശരീരത്തെ മത്സരത്തിനായി പാകപ്പെടുത്താനില്ല. അത് സാഹസികമാകും. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ശ്രദ്ധയൂന്നുകയാണ് ലക്ഷ്യം – വികാസ് അത്ലറ്റിക് ഫെഡറേഷന് നല്കിയ കത്തില്‍ അറിയിച്ചു.
യു എസ് എയില്‍ സ്ഥിരതാമസക്കാരനായ വികാസ് ഇന്ത്യക്ക് വേണ്ടിയാണ് ഒളിമ്ബിക്സില്‍ പങ്കെടുത്തത്. ഡിസ്കില്‍ കോമണ്‍വെല്‍ത്ത് മെഡല്‍ നേടിയ ഏക ഇന്ത്യന്‍ താരമാണ് വികാസ് ഗൗഡ. നാല് തവണ ഒളിമ്ബിക്സില്‍ പങ്കെടുത്ത വികാസിന് ജൂലൈയില്‍ മുപ്പത്തഞ്ച് വയസ് പൂര്‍ത്തിയാകും.