HomeSportsമുട്ടുമടക്കി ഓസീസ്; ദക്ഷിണാഫ്രിക്കൻ വിജയം 177 റണ്‍സിന്

മുട്ടുമടക്കി ഓസീസ്; ദക്ഷിണാഫ്രിക്കൻ വിജയം 177 റണ്‍സിന്

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 177 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ തകര്‍ത്തത്. ദക്ഷിണാഫ്രിക്ക മുന്നോട്ട് വെച്ച 539 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ പൊരുതിക്കളിച്ച ഓസ്‌ട്രേലി രണ്ടാം ഇന്നിംഗ്‌സില്‍ 361 റണ്‍സിന് പുറത്താകുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ റബാഡയാണ് ദക്ഷിണാഫ്രിക്കന്‍ വിജയത്തില്‍ നിര്‍ണായകമായത്.

 

 

 

നാല് വിക്കറ്റിന് 169 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് പുരോഗമിച്ച ഓസ്‌ട്രേിലിയന്‍ നിരയില്‍ ഉഥ്മാന്‍ ക്വാജയ്ക്കും പീറ്റര്‍ നെവിലിനും ഒഴികെ മറ്റാര്‍ക്കും ക്രീസില്‍ അധിക നേരം പിടിച്ചുനില്‍ക്കാനായില്ല. ക്വാജ 97ഉം നെവില്‍ 60ഉം റണ്‍സെടുത്ത് പുറത്തായി. വോഗ്‌സ് (1) മാര്‍ഷ് (26), സ്റ്റാര്‍ക്ക് (13) സിഡില്‍ (13), ഹസില്‍വുഡ് (29), ലിയോണ്‍ (8) എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. 31 ഓവറില്‍ 92 റണ്‍സ് വഴങ്ങിയാണ് റബാഡ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. പിലാന്‍ഡര്‍, ഡുംനി, മഹാരാജ്, ബവുമ എന്നിവര്‍ ഒരു വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍: ദക്ഷിണാഫ്രിക്ക: 242, 540/8 ഓസ്‌ട്രേലിയ: 244, 361.

കണ്ണുനീരോടെ മോഹൻലാൽ പറഞ്ഞു; ഇതാണ് എന്റെ അടുത്ത സിനിമ ! കിരീടത്തിനു പിന്നിലെ ആരുമറിയാത്ത കഥ !

വിളവ് തിന്നുന്ന വേലി ! മദ്യലഹരിയിൽ മജിസ്‌ട്രേറ്റിന്റെ പരാക്രമം നടുറോഡിൽ ! തടയാൻ ചെന്ന പോലീസിനും കിട്ടി അടി !

ഭർത്താവിനെ കൊല്ലാൻ ഗൂഗിളിൽ മാർഗ്ഗം തിരഞ്ഞ ഭാര്യ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments