ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈനാ നെഹ്വാളും പി കശ്യപും ഒരു പതിറ്റാണ്ട് നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായി. അടുത്ത ബന്ധുക്കളും സിനിമകായിക മേഖലയിലെ പ്രമുഖരുമാണ് ഹൈദരാബാദില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ഡിസംബര്‍ 21ന് വിപുലമായ വിവാഹസല്‍ക്കാരം നടക്കും. സൈനയും കശ്യപും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇരുവരും ഇക്കാര്യം അടുത്തിടെവരെ നിഷേധിച്ചിരുന്നു. ഇക്കഴിഞ്ഞ സെപ്തംബറിലാണ് വിവാഹക്കാര്യം ഇരുവരും സ്ഥിരീകരിച്ചത്.
ബാഡ്മിന്റണ്‍ താരങ്ങളായ സൈനാ നെഹ്വാളും പി കശ്യപും വിവാഹിതരായി; ചിത്രങ്ങൾ കാണാം
RELATED ARTICLES