HomeSportsറഷ്യ ആവേശത്തിമിർപ്പിൽ; ഫിഫ ലോകകപ്പിന് ഇനി 100 നാൾ മാത്രം

റഷ്യ ആവേശത്തിമിർപ്പിൽ; ഫിഫ ലോകകപ്പിന് ഇനി 100 നാൾ മാത്രം

ഫിഫ ലോകകപ്പ് നടക്കുന്ന റഷ്യയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ടിക്കറ്റ് വില്‍പ്പനയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായി. റഷ്യയുടെ ടൂറിസം മേഖലയും ലോകകപ്പിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെയാണ് റഷ്യയില്‍ ലോകകപ്പ് നടക്കുന്നത്. ടിക്കറ്റ് വില്‍പ്പന രണ്ടാം ഘട്ടത്തിലേക്ക് കടന്നു. 40 ശതമാനം ടിക്കറ്റ് വില്‍പ്പന ഇതിനോടകം തന്നെ പൂര്‍ത്തിയായി. ”ആകെയുള്ളതില്‍ 80 ശതമാനം ടിക്കറ്റുകള്‍ക്ക് ആളുകള്‍ അപേക്ഷിച്ചു കഴിഞ്ഞു. 40 ശതമാനം ടിക്കറ്റുകളുടെ വില്‍പ്പന ഇതിനോടകം തന്നെ പൂര്‍ത്തിയായി.”

സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗിലെ ഹോട്ടല്‍ മുറികളില്‍ 90ശതമാനവും ഇതിനോടകം തന്നെ ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ലോകകപ്പ് അടുത്തെത്തിയതോടെ റഷ്യയിലെ ടൂറിസ്റ്റ് മേഖലയും സജീവമാകുകയാണ്. ചൈനയില്‍ നിന്നാണ് റഷ്യയിലേക്ക് ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകളെത്തുന്നത്. അതുകൊണ്ടു തന്നെ ചൈനീസ് ടൂറിസ്റ്റുകള്‍ക്കായി എല്ലാവിധ സൌകര്യങ്ങളും ഉറപ്പാക്കുമെന്ന് റഷ്യന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

ലോകകപ്പിന്റെ സമയത്ത് വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും തുറമുഖങ്ങളിലുംഎല്ലാം ചൈനീസ് ടൈം ടേബിളുണ്ടാകും. ഏകദേശം 1,500 റസ്റ്റോറന്റുകളില്‍ ചൈനീസ് വിഭവങ്ങള്‍ ഒരുക്കും. ചൈനീസ് ടൂറിസ്റ്റുകള്‍ക്ക് പ്രത്യേക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തും.” മോസ്കോ, സെയ്ന്റ് മോസ്കോ, സൊച്ചി, കാലിനിന്‍ഗ്രാഡ്,കസന്‍ നഗരങ്ങളാണ് ലോകകപ്പിന് വേദിയാകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments