HomeSportsവെയ്ല്‍സിനെ കീഴടക്കി പോര്‍ച്ചുഗല്‍ യൂറോ കപ്പ് ഫൈനലില്‍

വെയ്ല്‍സിനെ കീഴടക്കി പോര്‍ച്ചുഗല്‍ യൂറോ കപ്പ് ഫൈനലില്‍

ലിയോണ്‍: കറുത്ത കുതിരകളായ വെയില്‍സിന്റെ സ്വപ്നസമാനമായ കുതിപ്പ് അവസാനിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ യൂറോ കപ്പ് ഫൈനലിലെത്തി. മൂന്നു മിനിറ്റിനിടെ രണ്ടുഗോളുകള്‍ നേടിയാണ് പോര്‍ച്ചുഗലിന്റെ ഫൈനല്‍ പ്രവേശനം. ഇതോടെ, യൂറോയില്‍ ഇതുവരെ 90 മിനിറ്റ് കളിയില്‍ മേധാവിത്വം നേടാനോ വിജയിക്കാനോ സാധിക്കാത്ത ടീമെന്ന പേരുദോഷവും അവര്‍ സെമിയില്‍ കഴുകിക്കളഞ്ഞു. രണ്ടാം പകുതിയിലായിരുന്നു ഇരു ഗോളുകളും. പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (50) നാനി (53) എന്നിവരാണ് വല ചലിപ്പിച്ചത്. ഏഴു യൂറോ ചാംപ്യന്‍ഷിപ്പുകളില്‍ ആറിലും സെമിയിലെത്തിയ പോര്‍ച്ചുഗല്‍ 2004നു ശേഷം ഫൈനലില്‍ കടക്കുന്നത് ഇതാദ്യമാണ്. അന്ന് പോര്‍ച്ചുഗല്‍ കലാശപ്പോരില്‍ ഗ്രീസിനോട് തോല്‍ക്കുകയായിരുന്നു. ജര്‍മനിഫ്രാന്‍സ് രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലില്‍ പോര്‍ച്ചുഗലിന്റെ എതിരാളികള്‍.

 

 

ബെയ്‌ലിനെക്കാള്‍ ഈ ടൂര്‍ണമെന്റില്‍ തിളങ്ങിയ ആറോണ്‍ റാംസെയെക്കൂടാതെ നിര്‍ണായക മല്‍സരത്തിനിറങ്ങിയ വെയ്ല്‍സ് നിരയില്‍ ഈ ആര്‍സനല്‍ താരത്തിന്റെ കുറവ് ശരിക്കും നിഴലിച്ചു. ഫെര്‍ണാണ്ടോ സാന്റസിനു കീഴില്‍ തുടര്‍ച്ചയായ 12 മല്‍സരങ്ങള്‍ തോറ്റിട്ടില്ലെന്ന പെരുമയുമായി കളത്തിലിറങ്ങിയ പോര്‍ച്ചുഗലാകട്ടെ, ഈ നേട്ടം 13 എന്നാക്കി പുതുക്കിയാണ് ഇത്തവണ ഫൈനലിലേക്ക് മാര്‍ച്ചു ചെയ്തത്.

നികുതി തട്ടിപ്പ് കേസ്: ലയണല്‍ മെസിക്ക് 21 മാസം തടവുശിക്ഷയും 14 കോടി പിഴയും

ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ നിങ്ങൾ അഹങ്കാരിയാണ് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments