നാലാം ഏകദിനം: ന്യൂസിലണ്ടിനെതിരെ ഇന്ത്യക്ക് ദയനീയ തോൽവി

36

ഹാ​മി​ല്‍​ട്ട​ണ്‍ ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ക്കു ബാ​റ്റിം​ഗ് ത​ക​ര്‍​ച്ച. ആ​ദ്യം ബാ​റ്റു ചെ​യ്ത ഇ​ന്ത്യ 30.5 ഓ​വ​റി​ല്‍ വെ​റും 92 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് 18 ഓവറിൽ വിജയം കണ്ടു. അ​ഞ്ച് വി​ക്ക​റ്റെ​ടു​ത്ത ട്രെ​ന്‍റ് ബോ​ള്‍​ട്ടും മൂ​ന്നു വി​ക്ക​റ്റെ​ടു​ത്ത ഗ്രാ​ന്‍റ്ഹോ​മു​മാ​ണ് ഇ​ന്ത്യ​യെ ത​ക​ര്‍​ത്ത​ത്. വെ​റും 21 റ​ണ്‍​സ് മാ​ത്രം വി​ട്ടു​ന​ല്‍​കി​യാ​യി​രു​ന്നു ബോ​ള്‍​ട്ടി​ന്‍റെ പ്ര​ക​ട​നം. 18 റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ​നി​ന്ന യു​സ്വേ​ന്ദ്ര ചാ​ഹ​ലാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ര്‍. ഇ​ന്ത്യ​യു​ടെ ഏ​ഴ് ബാ​റ്റ്സ്മാ​ന്‍​മാ​ര്‍ ര​ണ്ട​ക്കം കാ​ണാ​തെ പു​റ​ത്താ​യി. വി​രാ​ട് കോ​ഹ്ലി​ക്കു വി​ശ്ര​മം അ​നു​വ​ദി​ച്ചാ​തി​നാ​ല്‍, 200-ാം ഏ​ക​ദി​നം ക​ളി​ക്കു​ന്ന രോ​ഹി​ത് ശ​ര്‍​മ​യു​ടെ കീ​ഴി​ലാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്.