HomeSportsഒന്നാം ടെസ്റ്റ്‌: ഇന്ത്യ 201 റൺസിന് പുറത്ത്

ഒന്നാം ടെസ്റ്റ്‌: ഇന്ത്യ 201 റൺസിന് പുറത്ത്

മൊഹാലി: തിരിച്ചടിക്കാമെന്ന മോഹത്തോടെ മൊഹാലിയിലിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 201 റൺസിന് പുറത്ത്. നാലു വിക്കറ്റ് വീഴ്ത്തിയ ഡീൻ എൽഗാർ ഇന്ത്യയെ തകർത്തുവിട്ടു. ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്ത മുരളി വിജയ് അർധസെഞ്ചുറി (75) നേടി. വിജയിന് പുറമെ രവീന്ദ്ര ജഡേജ (38) ചേതേശ്വർ പൂജാര (31), അജിങ്ക്യ രഹാനെ (15) ആർ. അശ്വിൻ (പുറത്താകാതെ 20) എന്നിവർക്കു മാത്രമെ ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാനായുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്കായി എൽഗർ നാലും ഫിലാൻഡർ രണ്ടും ഹാർമർ, ടെസ്റ്റിൽ അറങ്ങേറ്റം കുറിച്ച റബഡ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നേടി മൊഹാലിയിൽ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെ ആയിരുന്നു. ആദ്യം പുറത്തായത് ടെസ്റ്റിൽ മികച്ച ഫോം പുലർത്തുന്ന ശിഖർ ധവാൻ. 2013ൽ ഇതേ വേദിയിൽ ഓസ്ട്രേലിയയ്ക്കെതിരെ 187 റൺസ് നേടിയിട്ടുള്ള ശിഖർ ധവാൻ പക്ഷേ ഇവിടെ രണ്ടാം ഓവറിൽത്തന്നെഫിലാൻഡറിന്റെ പന്തിൽ നായകൻ ഹാഷിം അംല. ക്യാച്ചെടുത്ത് സംപൂജ്യനായി മടങ്ങി.
തുടർന്ന് ഇന്ത്യൻ ഇന്നിങ്സിൽ അർധ സെഞ്ചുറി കൂട്ടുകെട്ട് പിറന്നത്. മികച്ച പിന്തുണ നൽകി ചേതേശ്വർ പൂജാരയും കത്തിക്കയറിയതോടെ ഇന്ത്യ നിലയുറപ്പിക്കുകയാണെന്ന് തോന്നിച്ചു. എന്നാൽ, 63ൽ എത്തിയപ്പോൾ പൂജാരയും വീണു. ആറു ബൗണ്ടറികളുടെ അകമ്പടിയോടെ 31 റൺസെടുത്ത പൂജാരയെ എൽഗർ മടക്കി. നായകൻ കോഹ്‍ലി വന്നതും പോയതും ഒരുമിച്ച്. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന റബഡയുടെ കന്നി ഇരയായി മടങ്ങുമ്പോൾ കോഹ്‍ലിയുടെ സമ്പാദ്യം ഒരു റൺ. തുടർന്ന് ജഡേജയും (38) അശ്വിനും (20) കുറച്ചുനേരം പിടിച്ചുനിന്നെങ്കിലും ജഡേജയെ ഫിലാൻ‍ഡർ എൽബിയിൽ കുരുക്കിയതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. അതുവരെയും വിക്കറ്റൊന്നും കിട്ടാതിരുന്ന ഇമ്രാൻ താഹിർ ഉമേഷ് യാദവിനെയും (5) വരുൺ ആരോണിനെയും (0) പുറത്താക്കിയതോടെ ഇന്ത്യൻ ഇന്നിങ്സിന് അവസാനമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments