HomeWorld NewsEuropeകോര്‍ക്കില്‍ സ്കൂള്‍മേഖലയ്ക്ക് സമീപം താമസിക്കുന്നത് 18 ലൈംഗിക കുറ്റവാളികൾ..!

കോര്‍ക്കില്‍ സ്കൂള്‍മേഖലയ്ക്ക് സമീപം താമസിക്കുന്നത് 18 ലൈംഗിക കുറ്റവാളികൾ..!

ഡബ്ലിന്‍: നൂറു കണക്കിനു വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂള്‍ മേഖലയ്ക്ക് സമീപം 18 ലൈംഗിക കുറ്റവാളികള്‍ താമസിക്കുന്നതായി റിപ്പോര്‍ട്ട്. വെല്ലിങ്’ടണ്‍ റോഡ് മേഖലയിലെ പ്രൈമറി സെക്കന്‍ഡറി സ്കൂളുകള്‍ക്ക് സമീപമാണ് കുറ്റവാളികള്‍ താമസിക്കുന്നത്. ക്രിസ്ത്യന്‍ ബ്രദേഴ്സ് കോളേജ്, സെ്ന‍റ് പാട്രിക്സ്, സെന്‍റ് ലൂക്സ് കോളേജ്, ബ്രൂസ് കോളേജ്, ഹെവിറ്റ് കോളേജ് എന്നിവ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.

നിലവിലെ നിയമപ്രകാരം സ്കൂള്‍ അധികൃതര്‍ക്കോ, രക്ഷിതാക്കള്‍ക്കോ സ്കൂള്‍ മേഖലയില്‍ ലൈംഗിക കുറ്റവാളികളുണ്ടെങ്കിള്‍ വിവരമറിയാന്‍ വകുപ്പില്ല. ക്രിസ്ത്യന്‍ ബ്രദേഴ്സ് കോളേജ് അഡ്മിനിസ്ട്രേറ്റര്‍ ടോണി മക്കാര്‍ത്തി സിഡ്നി പ്ലേസിലാണ് കഴിയുന്നത്. അദ്ധ്യാപകര്‍ എപ്പോഴും സ്കൂള്‍ ഗ്രൗണ്ടിലും ചുറ്റം സംശകരമായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് നോക്കുന്നതായി വ്യക്തമാക്കുന്നുണ്ട്.കുട്ടികളെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ട്.
പോലീസ് സാന്നിധ്യമുള്ളതാണ് സംശയമുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള മാര്‍ഗം. പക്ഷേ ഒരു ഗാര്‍ഡമാത്രമാണ് ഉണ്ടാകാറുളളത്. ഫിന ഗേല്‍ ടിഡി ഡെന്നിസ് നോട്ടന്‍ ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററില്‍ ഉള്ളവരെ നിരീക്ഷിക്കുന്നതിനുള്ള നിയമം എത്രയും വേഗം കൊണ്ട് വരണമെന്ന് ആവശ്യമുന്നയിക്കുന്നുണ്ട്. നിലവിലെ നിയമത്തില്‍ പഴുതുകളുണ്ടെന്ന് അദ്ദേഹം പറയുന്നു. ഏഴ് ദിവസത്തില്‍ ഒരു ദിവസം മാത്രം നല്‍കിയിരിക്കുന്ന വിലാസത്തില്‍ കഴിയാവുന്നതാണ് കുറ്റവാളികള്‍ക്ക്. എന്നാല്‍ അടുത്ത ആറ് ദിവസം എവിടെ വേണമെങ്കിലും പോകാം. എല്ലാ ആഴ്ച്ചയിലും കുറഞ്ഞത് മൂന്ന് ദിവസം എങ്കിലും നല്‍കിയ വിലാസത്തില്‍ തന്നെ ലൈംഗിക കുറ്റവാളികള്‍ കാണണമെന്ന് നിയമം കൊണ്ട് വരണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്. യുകെയില്‍ ഇത്തരത്തിലാണ് ചട്ടമുള്ളത്. നോട്ടന്‍ തയ്യാറാക്കിയ ബില്ലിന് സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments