HomeSportsദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റ്‌: ഫോട്ടോഫിനിഷിൽ കേരളം കിരീടം നിലനിര്‍ത്തി

ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റ്‌: ഫോട്ടോഫിനിഷിൽ കേരളം കിരീടം നിലനിര്‍ത്തി

കോയമ്പത്തൂരില്‍ നടന്ന 32-മത്‌ ദേശീയ മീറ്റിലും കേരളത്തിന്റെ കൗമാരതാരങ്ങള്‍ വിജയക്കൊടി നാട്ടിയപ്പോള്‍ ഇത്‌ സംസ്‌ഥാനത്തെത്തുന്ന 22 മത് ദേശീയ കിരീടം. അവസാനയിനം വരെ നീണ്ടുനിന്ന അനിശ്‌ചിതത്വങ്ങള്‍ക്കൊടുവില്‍ 18 സ്വര്‍ണവും 1 8 വെള്ളിയും 22 വെങ്കലവുമടക്കം 429 പോയിന്റു നേടിയാണ്‌ കേരളം കിരീടമുയര്‍ത്തിയത്‌. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മൂന്ന്‌ ദിവസങ്ങളില്‍ പിറകിലായിരുന്ന കേരളം നാലാം ദിനത്തിലാണ്‌ മുന്നിലെത്തിയത്‌. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും മുന്നേറ്റത്തില്‍ ആദ്യ ദിനം മുന്നില്‍ നിന്ന ഹരിയാന മൂന്നാം സ്‌ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു.തുടര്‍ച്ചയായ അഞ്ചാമത്തെയും മീറ്റ്‌ ചരിത്രത്തിലെ 22 മത് കിരീടമാണ്‌ ഇന്നലെ കോയമ്പത്തൂരില്‍ കേരളത്തിന്റെ താരങ്ങള്‍ നേടിയെടുത്തത്‌.

 

 

 

കേരളത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയ തമിഴ്‌നാട്‌ 15.5 പോയിന്റ്‌ അകലെ 413.5 പോയിന്റുമായി റണ്ണറപ്പായി. 20 സ്വര്‍ണവും 12 വെള്ളിയും 16 വെങ്കലവുമാണ്‌ അവര്‍ക്കുള്ളത്‌. ആദ്യ മൂന്നു ദിനം കേരളത്തെ വിറപ്പിച്ച ഹരിയാനയാണ്‌ 273 പോയിന്റുമായി മൂന്നാം സ്‌ഥാനത്ത്‌. പെണ്‍കുട്ടികളുടെ വിഭാഗത്തിലും കേരളമാണ്‌ ചാമ്പ്യന്മാര്‍. 268 പോയിന്റ്‌. എന്നാല്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 273 പോയിന്റുമായി ഹരിയാന കിരീടമുയര്‍ത്തി. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന്റെ അപര്‍ണാ റോയി മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. സ്വര്‍ണ നേട്ടം കുറഞ്ഞെങ്കിലും കഴിഞ്ഞ വര്‍ഷത്തെ പോയിന്റ്‌ നില മെച്ചപ്പെടുത്താന്‍ ഇത്തവണ കേരളത്തിനായി. കഴിഞ്ഞ മീറ്റില്‍ 25 സ്വര്‍ണമടക്കം 403 പോയിന്റോടെയാണ്‌ കേരളം ജേതാക്കളായത്‌. 85 പെണ്‍താരങ്ങളും 93 ആണ്‍താരങ്ങളും അടങ്ങിയ 179 അംഗ ടീമാണ്‌ കേരളത്തെ പ്രതിനിധീകരിച്ച്‌ മീറ്റില്‍ പങ്കെടുത്തത്‌.

 

 

 

മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ട എട്ട്‌പേരില്‍ മലയാളിയായി ഒരാള്‍ മാത്രം. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അപര്‍ണ റോയ്‌ ആണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.അതേസമയം എട്ട്‌ വിഭാഗങ്ങളിലായി എട്ട്‌ പേരെ തെരഞ്ഞെടുത്തതില്‍ നാലുപേരും ഷോട്ട്‌പുട്ട്‌ താരങ്ങള്‍. ആണ്‍കുട്ടികളൂടെ വിഭാഗത്തിലാണ്‌ ഇത്‌. അണ്ടര്‍ 20 വിഭാഗത്തില്‍ ഹരിയാനയുടെ നവീന്‍, അണ്ടര്‍ 18ല്‍ ദിപേന്ദര്‍ ദബാസ്‌, അണ്ടര്‍ 16ല്‍ സത്യവാന്‍, അണ്ടര്‍ 14ല്‍ പഞ്ചാബിന്റെ ധന്‍വീര്‍ സിങ്ങ്‌എന്നിവരാണ്‌ മികച്ച ആണ്‍ താരങ്ങള്‍.

പണമില്ലാതെ ജനം വലഞ്ഞപ്പോൾ നേർച്ചപ്പെട്ടി തുറന്നു കൊടുത്ത് ഒരു ഇടവക പള്ളി ! കാക്കനാട് തേവയ്ക്കൽ സെന്റ് മാർട്ടിൻ ഡി പോറസ് ചർച്ച് നന്മയുടെ മാതൃക കാട്ടിയതിങ്ങനെ !

അടിച്ചു പൂസായി കോട്ടയം നഗരമധ്യത്തിൽ വിദ്യാർത്ഥിനിയുടെ അഴിഞ്ഞാട്ടം ! പിടിച്ചു മാറ്റാൻ ചെന്ന കടക്കാർക്ക് ചുംബനവും ! ഒടുവിൽ പോലീസ് യുവതിയെ മെരുക്കിയതിങ്ങനെ

മോഡിക്കെതിരെ ഫേസ് ബുക്ക് വീഡിയോ ഇട്ട നാലാം ക്ലാസുകാരിക്ക് തെറിയഭിഷേകം ! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments