HomeSportsഇന്ത്യൻ പ്രീമിയർ ലീഗ്; പ്ലേ ഓഫ് ചിത്രം തെളിഞ്ഞു; പുനെ സൂപ്പര്‍ ജയന്റ്‌ പ്ലേ ഓഫിന്‌

ഇന്ത്യൻ പ്രീമിയർ ലീഗ്; പ്ലേ ഓഫ് ചിത്രം തെളിഞ്ഞു; പുനെ സൂപ്പര്‍ ജയന്റ്‌ പ്ലേ ഓഫിന്‌

രണ്ടാം സ്‌ഥാനക്കാരായി ഐ പി എല്ലിൽ പുനെ സൂപ്പര്‍ ജയന്റ്‌ പ്ലേ ഓഫിന്‌. അവസാന നാലില്‍ ഇടംപിടിക്കാന്‍ ജയം അനിവാര്യമെന്ന നിലയില്‍ ഇരുടീമുകകളും കളത്തിലിറങ്ങിയപ്പോള്‍ ആവേശകരമായ മത്സരമാണ്‌ ആരാധകര്‍ പ്രതീക്ഷിച്ചത്‌. എന്നാല്‍ ഐ.പി.എല്‍. ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും ചെറിയ സ്‌കോറായ 73 റണ്‍സിന്‌ കിങ്‌സ് ഇലവന്‍ പുറത്തായപ്പോള്‍ പുനെ ഒമ്പതു വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കി. ജയത്തോടെ പോയിന്റ്‌ പട്ടികയില്‍ രണ്ടാം സ്‌ഥാനക്കാരായ പുനെ നാളെ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ ഒന്നാം സ്‌ഥാനക്കാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടാന്‍ അര്‍ഹതയും നേടി. bനാളെ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്കാണ്‌ ആദ്യ ക്വാളിഫയര്‍ അരങ്ങേറുക. പ്ലേ ഓഫില്‍ കടന്ന മറ്റു രണ്ടു ടീമുകളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും 17-ന്‌ ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ഏറ്റുമുട്ടും.

 

 

 

ഇന്നലെ നിര്‍ണായക മത്സരത്തില്‍ ടോസ്‌ നേടിയ പുനെ നായകന്‍ സ്‌റ്റീവന്‍ സ്‌മിത്ത്‌ കിങ്‌സിനെ ബാറ്റിങ്ങിനയയ്‌ക്കുകയായിരുന്നു. നായകന്റെ തീരുമാനത്തെ ന്യായീകരിച്ചു പന്തെറിഞ്ഞ ബൗളര്‍മാര്‍ കിങ്‌സിന്റെ പ്രതീക്ഷകള്‍ എറിഞ്ഞുടച്ചു. ആദ്യ പന്തില്‍ തന്നെ അപകടകാരിയായ മാര്‍ട്ടിന്‍ ഗുപ്‌ടിലിനെ(0) പുറത്താക്കി ജയ്‌ദേവ്‌ ഉനാദ്‌കട്‌ പുനെയ്‌ക്ക് സ്വപ്‌നതുല്യ തുടക്കമാണ്‌ സമ്മാനിച്ചത്‌. ഇതില്‍ നിന്നു കരകയറാന്‍ പിന്നീട്‌ കിങ്‌സിനായില്ല.

ഈ ചോദ്യത്തിന് ഉത്തരം തരാന്‍ മടിക്കുന്ന പുരുഷനെ ഒരിക്കലും വിവാഹം കഴിക്കരുത് !!

സ്ത്രീകളും പെൺകുട്ടികളും നിർബന്ധമായി വായിക്കുക !! റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന ആ മരുന്ന് കേരളത്തിലും !!

ഈ കാഴ്ച ഈ ജന്മം കാണാൻ കഴിയുമോ ? മമ്മൂട്ടിയുടെ യഥാർത്ഥ രൂപം ഇങ്ങനെയോ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments