HomeSportsഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റിന് തുടക്കം ;ടോസ് നേടിയ ഓസിസ് ബാറ്റിങ് തെരഞ്ഞെടുത്തു

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റിന് തുടക്കം ;ടോസ് നേടിയ ഓസിസ് ബാറ്റിങ് തെരഞ്ഞെടുത്തു

ഇന്ത്യയ്‌ക്കെതിരായ ഓസ്‌ട്രേലിയന്‍ പര്യടനം ഇന്ന് മുതല്‍. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് സ്റ്റീവ് സ്മിത്ത് അവസാന ഇലവനെ പ്രഖ്യാപിച്ചത്. പിച്ച് ഡ്രൈ ആണെന്നും ബൗണ്‍സ് കൂടുതലായി ലഭിക്കില്ലെന്നും ടോസ് നേടിയ ശേഷം സ്റ്റീവ് സ്മിത്ത് പറഞ്ഞു. അതേസമയം റിവേഴ്‌സ് സ്വിങ് നിര്‍ണായകമാണെന്നും ഭുവനേശ്വര്‍ കുമാറിന് പകരം ജയന്ത് യാദവുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി പറഞ്ഞു. മുരളി വിജയും ലോകേഷ് രാഹുലുമാണ് ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഇഷാന്ത് ശര്‍മ്മയും ഉമേഷ് യാദവും അവസാന ഇലവനില്‍ ഇടം നേടി.

 

 

 

നിലവില്‍ ടെസ്റ്റ് കളിച്ച എല്ലാ ടീമുകളില്‍ നിന്നും വമ്പന്‍ ജയം സ്വന്തമാക്കിയ ഇന്ത്യ ഓസിസിനെതിരായ പരമ്പര വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. കൊഹ്‌ലിയുടെ കീഴില്‍ തുടര്‍ച്ചയായി ആറു പരമ്പരകള്‍ ജയിച്ചുനില്‍ക്കുകയാണ് ഇന്ത്യ. എല്ലാ നേട്ടങ്ങള്‍ക്കും മകുടം ചാര്‍ത്താന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ ഇന്ത്യയ്ക്കു വിട്ടുനല്‍കേണ്ടിവന്ന ആധുനിക ക്രിക്കറ്റിലെ ചെങ്കോലും കിരീടവും തിരിച്ചുവാങ്ങാനാണു സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തിലുള്ള ഓസീസ് ടീമിന്റെ വരവ്.

ഒരു കഷ്ണം ഇഞ്ചി മതി, കിഡ്നി രോഗം പമ്പകടക്കും ! അറിയൂ ജിഞ്ചർ മസാജ് എന്ന ഈ അത്ഭുത ചികിത്സ !!

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?

ജനനതീയതിയിൽ ഒളിഞ്ഞിരിക്കുന്നു നിങ്ങളുടെ സ്വഭാവ സവിശേഷതകൾ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments