ഐസിസി ടെസ്റ്റ് റാങ്കിങ് പട്ടികയില്‍ ഇന്ത്യ ഒന്നാംസ്ഥാനം നിലനിര്‍ത്തി. 116 പോയിന്റാണ് ഇന്ത്യക്ക്. 110 പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്. ബാറ്റ്സ്മാന്മാരില് 922 പോയിന്റുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി ആദ്യപടിയില്‍ തുടര്‍ന്നു. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് 897 പോയിന്റോടെ രണ്ടാമതുണ്ട്. ബൗളര്‍മാരില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗീസോ റബാദയാണ് ഒന്നാമത്. രവീന്ദ്ര ജഡേജ അഞ്ചാമതും ആര് അശ്വിന് ഒമ്ബതാമതുമാണ്. ജസ്പ്രീത് ബുമ്ര 15–ാം റാങ്കിലെത്തി.
ഐസിസി ടെസ്റ്റ് റാങ്കിങ്: ഇന്ത്യ ഒന്നാംസ്ഥാനം നിലനിര്‍ത്തി
RELATED ARTICLES