HomeSportsഐപിഎൽ; ഗുജറാത്ത്‌ ലയണ്‍സ്കിങ്‌സ് ഇലവനെ ആറു വിക്കറ്റിന് തോൽപ്പിച്ചു

ഐപിഎൽ; ഗുജറാത്ത്‌ ലയണ്‍സ്കിങ്‌സ് ഇലവനെ ആറു വിക്കറ്റിന് തോൽപ്പിച്ചു

തന്റെ രണ്ടാം സെഞ്ചുറിയും പാഴാകുന്നത്‌ കണ്ടു നില്‍ക്കേണ്ടി വന്നു ഹാഷിം അംലയ്‌ക്ക് ഇന്നലെ. ഗുജറാത്ത്‌ ലയണ്‍സിനെതിരേ അംലയുടെ(104) മികവില്‍ മികച്ച സ്‌കോറിലെത്തിയിട്ടും കിങ്‌സ് ഇലവന്‌ ആറു വിക്കറ്റിന്റെ തോല്‍വി.
മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്‌ത അവര്‍ നിശ്‌ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ്‌ നഷ്‌ടത്തില്‍ 189 റണ്‍സാണ്‌ നേടിയത്‌. 60 പന്തില്‍ നിന്ന്‌ എട്ടു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം അംല 104 റണ്‍സ്‌ നേടിയപ്പോള്‍ 43 പന്തില്‍ നിന്ന്‌ ആറു ബൗണ്ടറികളോടെ 58 റണ്‍സ്‌ നേടിയ ഷോണ്‍ മാര്‍ഷാണ്‌ മറ്റൊരു പ്രധാന സ്‌കോറര്‍.

 

 

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലയണ്‍സ്‌ രണ്ടു പന്ത്‌ ബാക്കി നില്‍ക്കെ നാലു വിക്കറ്റ്‌ നഷ്‌ടത്തില്‍ 192 റണ്‍സ്‌ നേടി ലക്ഷ്യം കണ്ടു. 39 പന്തില്‍ നിന്ന്‌ എട്ടു ബൗണ്ടറികളും നാലു സിക്‌സറും സഹിതം 74 റണ്‍സ്‌ നേടിയ ഡെ്വയ്‌ന്‍ സ്‌മിത്താണ്‌ ലയണ്‍സിന്റെ ഹീറോ. നായകന്‍ സുരേഷ്‌ റെയ്‌ന(39), മധ്യനിര താരം ദിനേഷ്‌ കാര്‍ത്തിക്‌(35), ഓപ്പണര്‍ ഇഷാന്‍ കിഷന്‍ എന്നിവരും മികച്ച ബാറ്റിങ്‌ കാഴ്‌ചവച്ചു. തോല്‍വിയോടെ കിങ്‌സിന്റെ പ്ലേ ഓഫ്‌ സാധ്യതയും തുലാസിലായി.

മരുന്നും വേണ്ട പഥ്യവും വേണ്ട; ഏതസുഖവും വിനോദന്റെ മുന്നിൽ മുട്ടുമടക്കും ! വൈദ്യശാസ്ത്രത്തിന് അത്ഭുതമായി ഒരു യുവാവ് !

അർധരാത്രി രണ്ടിനും നാലിനുമിടയിലാണ് അത് സംഭവിക്കുന്നത്……. കേരള പോലീസിന്റെ അതിപ്രധാനമായ ഒരു മുന്നറിയിപ്പ് !! ജാഗ്രത പാലിക്കുക

കുട്ടികളിലെ ഓട്ടിസം പൂർണ്ണമായി മാറ്റാം ഈ മണ്ണിരചികിത്സ കൊണ്ട് ! മണ്ണിര ചികിത്സയിലൂടെ മകന്റെ ഓട്ടിസം പൂർണ്ണമായി മാറിയ ഈ മാതാപിതാക്കൾ ആ ചികിത്സാരീതി വിവരിക്കുന്നു !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments