HomeSportsസഞ്ജു സാംസണെ ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ഗൗതം ഗംഭീര്‍; കാരണം ഇതാണ്

സഞ്ജു സാംസണെ ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ഗൗതം ഗംഭീര്‍; കാരണം ഇതാണ്

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിലെ മലയാളി താരം സഞ്‌ജു സാംസണെ ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന്‌ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ കന്നി സെഞ്ച്വറി നേടിയതോടെയാണ്‌ സഞ്‌ജുവിന്‌ പിന്തുണയുമായി ഗംഭീര്‍ എത്തിയത്‌. ഹൈദരാബാദിനെതിരായ മത്സരത്തിലാണ് സെഞ്ച്വറി നേടി സഞ്ജു ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്.

‘തനിക്ക് പൊതുവെ ക്രിക്കറ്റില്‍ വ്യക്തികളെ സംബന്ധിച്ച്‌ സംസാരിക്കുന്നതിന് താത്പര്യമില്ല. പക്ഷേ സഞ്ജുവിന്റെ പ്രകടനം കാണുമ്ബോള്‍ നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അവനാണെന്ന് പറയാം. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നാലാം നമ്ബറില്‍ സഞ്ജുവിന് അവസരം നല്‍കണമെന്നാണ് തന്റെ അഭിപ്രായം’ – ഗംഭീര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments